ADVERTISEMENT

അലഹാബാദ് ∙ ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ചിന്മയാനന്ദ് പീഡിപ്പിച്ചതായി പരാതിപ്പെട്ടതിനെ തുടർന്ന് അപകീർത്തിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചുവെന്ന കേസിൽ ഉൾപ്പെടുത്തി ജയിലിലടയ്ക്കപ്പെട്ട നിയമ വിദ്യാർഥിനി ജാമ്യാപേക്ഷ നൽകി. എന്നാൽ ജാമ്യാപേക്ഷയെ ഉത്തർപ്രദേശ് പൊലീസും ചിന്മയാനന്ദിന്റെ അഭിഭാഷകനും എതിർത്തതിനെ തുടർന്ന് അലഹാബാദ് ഹൈക്കോടതി ജാമ്യാപേക്ഷയ്ക്കെതിരെയുള്ള തടസ്സങ്ങൾ ഉന്നയിക്കാൻ അവർക്കു രണ്ടാഴ്ച സമയം അനുവദിച്ചു.

കള്ളക്കേസിൽ കുടുക്കി അവളെ തടവിലാക്കിയിരിക്കുകയാണെന്നും ജാമ്യം നൽകണമെന്നും വിദ്യാർഥിനിയുടെ അഭിഭാഷക ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ സർക്കാരിന്റെയും ചിന്മയാനന്ദിന്റെയും അഭിഭാഷകർ കൂടുതൽ സമയം ആവശ്യപ്പെട്ടു. ഇതേതുടർന്നാണു ജാമ്യാപേക്ഷ നവംബർ 6നു പരിഗണിക്കാൻ മാറ്റിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com