ADVERTISEMENT

ന്യൂഡൽഹി ∙ ഹരിയാനയിൽ ബിജെപി തൂത്തുവാരുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്കിടെ കോൺഗ്രസിനു പ്രതീക്ഷ പകർന്ന് ഇന്ത്യ ടുഡേ–ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം. ഹരിയാനയിൽ ത്രിശങ്കുസഭ പ്രവചിക്കുന്ന എക്സിറ്റ് പോളിൽ ആകെയുള്ള 90 സീറ്റുകളിൽ ഭരണകക്ഷിയായ ബിജെപിക്ക് 32-44 സീറ്റുകളേ ലഭിക്കുവെന്നാണ് പ്രവചനം.

കോൺഗ്രസ് 30 മുതൽ 42 സീറ്റ് നേടും. ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിക്കും മറ്റ് പാർട്ടികൾക്കും 6-10 സീറ്റുകൾ ലഭിക്കുമെന്നാണു പ്രവചനം. ചെറുകക്ഷികളുടെ നിലപാട് സർക്കാർ രൂപീകരണത്തിൽ നിർണായകമാകുമെന്നും എക്സിറ്റ്പോൾ പ്രവചിക്കുന്നു. ഇന്നലെ പുറത്തുവന്ന മറ്റ് എക്സിറ്റ് പോളുകളെല്ലാം ഹരിയാനയിൽ ബിജെപി വൻ ഭൂരിപക്ഷം നേടുമെന്നാണ് പ്രവചിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com