ADVERTISEMENT

ഗുവാഹത്തി∙ രണ്ടു മക്കളിൽ കൂടുതലുണ്ടോ? എങ്കിൽ അസമിൽ ഇനി സർക്കാർ ജോലി പ്രതീക്ഷിക്കുകയേ വേണ്ട! മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് 2021 ജനുവരി 1 മുതൽ പുതിയ നിയമം കൊണ്ടുവരുന്നത്.

കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.അസമിലെ ജനസംഖ്യ 2001 ലെ സെൻസസ് പ്രകാരം 2.66 കോടിയായിരുന്നത് 2011ൽ 3.12 കോടിയായി വർധിച്ചിരുന്നു. ജനസംഖ്യയും വനിതാ ശാക്തീകരണവും സംബന്ധിച്ച നിയമം 2017ൽ അസം നിയമസഭ പാസാക്കുമ്പോൾത്തന്നെ ഇങ്ങനെയൊരു നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. ഭൂരഹിതർക്കു ഭൂമി, ബസ് യാത്രാ നിരക്കിൽ 25% വർധന തുടങ്ങിയവയും മന്ത്രിസഭ തീരുമാനിച്ചു.

മുഖ്യമന്ത്രി മക്കളിൽ എട്ടാമൻ..!

ന്യൂഡൽഹി∙ അസമിൽ 2 മക്കളിൽ കൂടിയാൽ സർക്കാർ ജോലിയില്ലെന്ന നിയമം പാസ്സാക്കിയ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ മക്കളിൽ എട്ടാമനാണ്. 

ജിബേശ്വർ സോനോവാളിന്റെയും ദിനേശ്വരി സോനോവാളിന്റെയും ഇളയ മകനായ സർബാനന്ദ അസം വിദ്യാർഥി യൂണിയന്റെയും അസം ഗണപരിഷത്തിന്റെയും മുൻനിര നേതാക്കളിലൊരാളായിരുന്നു. 2011ലാണ് ബിജെപിയിൽ ചേർന്നത്. 8 മക്കളിൽ 2 പെൺകുട്ടികളുമുണ്ട്. മൂത്ത സഹോദരൻമാരിലൊരാളായ ഗിരീഷ് സോനോവാൾ 2017ൽ നിര്യാതനായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com