ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തു കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ മുന്നിൽ ഉത്തർപ്രദേശ്. കേരളം നാലാം സ്ഥാനത്ത്. 

2017ൽ റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണമാണ് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ തയാറാക്കിയ റിപ്പോർട്ടിലുള്ളത്. ഒരു വർഷം വൈകി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ആൾക്കൂട്ട കൊലപാതകങ്ങൾ സംബന്ധിച്ച കേസുകളുടെ എണ്ണം ഉൾപ്പെടുത്തിയിട്ടില്ല. 

crime

2017ൽ യുപിയിൽ 3.10 ലക്ഷം ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്തു. മഹാരാഷ്ട്ര – 2.88 ലക്ഷം, മധ്യപ്രദേശ് – 2.69 ലക്ഷം, കേരളം – 2.35 ലക്ഷം എന്നിങ്ങനെയാണു തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങൾ. 

അമിതവേഗത്തിന് ഏറ്റവുമധികം കേസെടുത്തത് കേരളത്തിലാണ് – 1.59 ലക്ഷം. ഏറ്റവുമധികം കുറ്റകൃത്യങ്ങൾ നടക്കുന്ന 20 നഗരങ്ങളിൽ കൊച്ചിയും കോഴിക്കോടുമുണ്ട്. കൊച്ചി – 59,612 കേസുകൾ, കോഴിക്കോട് – 10,618. ഡൽഹിയാണു മുന്നിൽ – 2.24 ലക്ഷം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com