ADVERTISEMENT

ന്യൂഡൽഹി ∙ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ നിയന്ത്രിക്കുന്നതിനെക്കുറിച്ചു വിവിധ ഹൈക്കോടതികളിലുള്ള കേസുകൾ സുപ്രീം കോടതിയിലേക്കു മാറ്റി. ഫെയ്സ്ബുക്കും വാട്സാപ്പും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. 

സമൂഹമാധ്യമ അക്കൗണ്ടുകളെ ആധാർ നമ്പരുമായി ബന്ധിപ്പിക്കുക, അവയിലെ വിവരങ്ങൾ കേസ് അന്വേഷണത്തിനും മറ്റുമായി സർക്കാർ ഏജൻസികൾക്കു ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മദ്രാസ്, മധ്യപ്രദേശ്,  ബോംബെ ഹൈക്കോടതികളിലാണു കേസുകളുള്ളത്.

സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നടപടികളെക്കുറിച്ചു കേന്ദ്ര സർക്കാർ ജനുവരിയിൽ റിപ്പോർട്ട് നൽകണം. കേസ് ജനുവരി അവസാന വാരം പരിഗണിക്കും. 

മദ്രാസ് ഹൈക്കോടതിയിലെ കേസിൽ വാദം പൂർത്തിയായെന്നും അതിനാൽ കേസ് സുപ്രീം കോടതിയിലേക്കു മാറ്റേണ്ടതില്ലെന്നുമാണ് സംസ്ഥാന സർക്കാർ നേരത്തേ വ്യക്തമാക്കിയത്.

എന്നാൽ, കേസ് മാറ്റുന്നതിൽ എതിർപ്പില്ലെന്നു സർക്കാരിനുവേണ്ടി അറ്റോർണി ജനറൽ (എജി) കെ.െക.വേണുഗോപാൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com