ADVERTISEMENT

ന്യൂഡൽഹി ∙ നോട്ടു നിരോധനത്തിനുശേഷം രാജ്യത്ത് 2017ൽ പിടിച്ചത്  28.1 കോടി രൂപയുടെ കള്ളനോട്ടുകൾ. നോട്ട് നിരോധിച്ച 2016ൽ ഇത് 15.9 കോടി രൂപയുടേതായിരുന്നു. 

2017ൽ മുൻ വർഷത്തേക്കാൾ 25 ശതമാനത്തിലേറെ വർധന. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടേതാണു കണക്ക്. 

2017ൽ പിടിച്ച  2000 രൂപ നോട്ടുകളുടെ മൂല്യം 14.97 കോടി രൂപയാണ്. (74,898 നോട്ടുകൾ). പിടിച്ച നോട്ടുകളുടെ എണ്ണത്തിലും മൂല്യത്തിലും ഗുജറാത്ത് ആണ് ഒന്നാമത്; മൂല്യം – 9 കോടി. 

fakenote

കേരളത്തിൽ പിടിച്ച നോട്ടുകളുടെ മൂല്യം – 1.3 കോടി; പട്ടികയിൽ അഞ്ചാം സ്ഥാനം. ഗുജറാത്തിൽ പിടിച്ചതിൽ 30,658 എണ്ണവും കേരളത്തിൽ പിടിച്ചതിൽ 2937 എണ്ണവും 2000ത്തിന്റെ നോട്ടുകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com