ADVERTISEMENT

ചണ്ഡിഗഡ് ∙ നവജാത പാർട്ടിയായ ജനനായക് ജനതാപാർട്ടി(ജെജെപി)യുടെ പിൻബലത്തോടെ ഹരിയാനയിൽ ബിജെപിയുടെ മനോഹർ ലാൽ ഖട്ടർ രണ്ടാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജെജെപി അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാല (31) ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ സത്യദേവ് നാരായണൻ ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. ‌

90 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് ആറംഗങ്ങളുടെ കുറവുണ്ടായിട്ടും ജെജെപിയെയും സ്വതന്ത്രന്മാരെയും ഒപ്പം നിർത്തി ബിജെപി ഭരണത്തുടർച്ച ഉറപ്പിക്കുകയായിരുന്നു. 

ദുഷ്യന്തിന്റെ പിതാവ് അജയ് സിങ് ചൗട്ടാലയും മറ്റു കുടുംബാംഗങ്ങളും ചടങ്ങിനെത്തി. അഴിമതിക്കേസിൽ തിഹാർ ജയിലിലായിരുന്നു അജയ് ചൗട്ടാല. ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ്, നല്ല നടപ്പിന്റെ പേരിൽ ജാമ്യം ലഭിച്ചത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com