ADVERTISEMENT

ന്യൂഡൽഹി ∙ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തൊഴിലാളികൾ യന്ത്രസാമഗ്രികൾ ഉപയോഗിക്കുന്നതടക്കം മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി (എംജിഎൻആർഇജിഎസ്) വ്യവസ്ഥകളിൽ മാറ്റത്തിനു കേന്ദ്രം. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്തു നടപ്പാക്കിയ പദ്ധതിയിൽ ഇതാദ്യമായാണ് ബിജെപി സർക്കാർ മാറ്റത്തിനൊരുങ്ങുന്നത്.

കർണാടക, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഈ ആവശ്യം സർക്കാരിനു മുന്നിൽ വച്ചത്. യന്ത്രം ഉപയോഗിച്ചാലും ഗ്രാമീണ കുടുംബങ്ങളിലെ ഒരാൾക്കെങ്കിലും വർഷത്തിൽ 100 ദിവസമെങ്കിലും തൊഴിൽ നൽകുമെന്ന ഉറപ്പോടെയാണു തൊഴിൽ സഹായക യന്ത്രങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകുക. വരുമാനത്തെ ബാധിക്കില്ലെന്നാണ് സർക്കാരിന്റെ ഉറപ്പ്. യന്ത്ര ഉപയോഗം തൊഴിൽ ദിനങ്ങളെ ബാധിക്കുമെന്ന കാഴ്ചപ്പാടായിരുന്നു യുപിഎ സർക്കാരിന്.

പാറ ഏറെയുള്ള സംസ്ഥാനങ്ങളിൽ തൊഴിൽ ദുഷ്കരമാകുന്നുവെന്നതാണു യന്ത്ര ഉപയോഗത്തെ അനുകൂലിക്കുന്ന സംസ്ഥാനങ്ങളുടെ വാദം. ഇതിന്റെ ചുവടുപിടിച്ചാണ് വ്യവസ്ഥകളിൽ മാറ്റത്തിനു കേന്ദ്രം തയാറെടുക്കുന്നത്. നിലവിൽ പദ്ധതിച്ചെലവിന്റെ 70 ശതമാനത്തോളം തുക വേതനത്തിനാണ്. ശേഷിക്കുന്ന തുകയിൽ നിന്ന് യന്ത്രസാമഗ്രികൾക്കു ചെലവു കണ്ടെത്തുമെന്നും ഗ്രാമീണ വികസന മന്ത്രാലയം സൂചിപ്പിക്കുന്നു. 12 കോടി പേർ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com