ADVERTISEMENT

ന്യൂഡൽഹി ∙ ചാറ്റൽ മഴ പെയ്തെങ്കിലും ഡൽഹിയിലെ വായു മലിനീകരണം കുറഞ്ഞില്ല.അന്തരീക്ഷത്തിലെ ഈർപ്പം വർധിച്ചതാണ് മലിനീകരണം കുറയാൻ തടസ്സമായത്. ശക്തമായ മഴ പെയ്തെങ്കിൽ മാത്രമേ വായു നിലവാരം മെച്ചപ്പെടുകയുള്ളൂ.

അന്തരീക്ഷ വായു നിലവാര സൂചികയിൽ (എക്യുഐ) ഇന്നലെ വൈകിട്ട് 309 ആണ് രേഖപ്പെടുത്തിയത്.ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ നല്ല മഴ ലഭിച്ചതിനാൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതു മൂലമുള്ള മലിനീകരണം കുറഞ്ഞിട്ടുണ്ട്.

ഇന്നു കാറ്റിന്റെ ശക്തി വർധിക്കുന്നതോടെ ഡൽഹിയിലെ സ്ഥിതി കൂടുതൽ മെച്ചപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.ഡൽഹിയിൽ ഏർപ്പെടുത്തിയ ഒറ്റ–ഇരട്ട നമ്പർ വാഹന നിയന്ത്രണ നിയമത്തിനെതിരെ അഭിഭാഷകൻ നൽകിയ ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. നിയന്ത്രണം രാഷ്ട്രീയ തട്ടിപ്പാണെന്നും മൗലികാവകാശ ലംഘനമാണെന്നും ആരോപിച്ചാണ് ഹർജി.

∙ . എക്യുഐ പ്രകാരം വായു മലിനീകരണത്തിന്റെ തോത് അളക്കുന്ന രീതി ഇങ്ങനെ:

വായു മലിനീകരണം സംബന്ധിച്ച അറിയിപ്പുകൾക്ക് പ്രത്യേക കളർ കോഡുമുണ്ട്.

0–50 – മികച്ചത് (ഗ്രീൻ)

51–100 – തൃപ്തികരം (യെല്ലോ)

101– 150 – ശ്വാസകോശ രോഗസാധ്യത (ഓറഞ്ച്)

151–200 – അനാരോഗ്യകരം (റെഡ്)

201– 300 – വളരെ മോശം (പർപ്പിൾ)

301– 500 – അതീവ ഗുരുതരം (മെറൂൺ)

(500നു മുകളിൽ കടന്നാൽ സ്ഥിതി അപകടകരം. 1000 ത്തിന് അടുത്തെത്തിയാൽ ശ്വാസതടസ്സം, കണ്ണെരിച്ചിൽ എന്നിവ അനുഭവപ്പെടും.) 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com