ADVERTISEMENT

ശ്രീനഗർ ∙ ജമ്മു കശ്മീരിൽ കനത്ത മഞ്ഞു വീഴ്ച മൂലം ഇന്നലെ 4 പേർ മരിച്ചു.സൈന്യത്തിലെ ചുമട്ടുകാരും നാട്ടുകാരുമായ മൻസൂർ അഹമ്മദ്, ഇഷാഖ് ഖാൻ എന്നിവർ കുപ്‌വാര ജില്ലയിലെ അതിർത്തിയിൽ ഹിമപാതം മൂലം കൊല്ലപ്പെട്ടു. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിനിടിയിൽ പോസ്റ്റിൽ നിന്നു വീണ് വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥൻ മൻസൂർ അഹമ്മദ് മരിച്ചു. മഞ്ഞുറഞ്ഞ് ഒടിഞ്ഞുവീണ മരക്കമ്പിനടിയിൽപെട്ടാണ്  കാൽനടക്കാരൻ മരിച്ചത്. 

കശ്മീരിൽ റോഡപകടം: രണ്ട് സൈനികർ  മരിച്ചു

ശ്രീനഗർ ∙ കുപ്‍വാര ജില്ലയിൽ ബുധനാഴ്ച രാത്രി റോഡപകടത്തിൽ 2 സൈനികർ കൊല്ലപ്പെട്ടു. കനത്ത മഞ്ഞു വീഴ്ചമൂലം കാഴ്ച മങ്ങിയതിനെ തുടർന്ന് ലാൻഗേറ്റ് മേഖലയിൽ സൈനിക വാഹനം അപകടത്തിൽ പെടുകയായിരുന്നു. ഭീം ബഹാദൂർ പുൻ, അഖിലേഷ് കുമാർ എന്നിവരാണ് മരിച്ചത്.

English summary: Heavy snowfall in Kashmir

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com