ADVERTISEMENT

ബെംഗളൂരു ∙  മലയാളി മാനവികശാസ്ത്ര വിദഗ്ധൻ ഡോ. മനു വി.ദേവദേവന് ഉൾപ്പെടെ, 6 ആറു വിഷയങ്ങളിലെ മികച്ച ഗവേഷകർക്ക് ഇൻഫോസിസ് പുരസ്കാരം.   ഹിമാചൽ പ്രദേശ് മണ്ഡി ഐഐടിയിലെ  സ്കൂൾ ഓഫ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് അസിസ്റ്റന്റ് പ്രഫസറും പത്തനംതിട്ട ജില്ലയിലെ ചെറുകോൽ സ്വദേശിയുമായ മനു ഹ്യുമാനിറ്റീസ് വിഭാഗത്തിലാണ് ജേതാവായത്.  ദക്ഷിണേന്ത്യയെക്കുറിച്ചുള്ള പഠനത്തിനാണു പുരസ്കാരം.    സ്വർണമെഡലും ഒരു ലക്ഷം ഡോളറും (ഏകദേശം 71 ലക്ഷം രൂപ) വീതമാണു സമ്മാനം. 

മറ്റു ജേതാക്കൾ 

∙ മഞ്ജുള റെഡ്ഡി(ലൈഫ് സയൻസസ്): ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി ചീഫ് സയന്റിസ്റ്റ്.  

∙സിദ്ധാർഥ മിശ്ര (ഗണിത ശാസ്ത്രം): സൂറിക്ക് ഇടിഎച്ച് ഗണിതശാസ്ത്ര വിഭാഗം പ്രഫസർ.  

∙ ജി.മുഗേഷ് (ഫിസിക്കൽ  സയൻസസ്): ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരു ഇനോർഗാനിക് ആൻഡ് ഫിസിക്കൽ കെമിസ്ട്രി പ്രഫസർ.

∙ ആനന്ദ് പാണ്ഡ്യൻ (സോഷ്യൽ സയൻസസ്): യുഎസ് ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി ക്രെയ്ഗർ സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസസ് പ്രഫസർ 

∙സുനിത സരവഗി (എൻജിനീയറിങ് ആൻഡ് കംപ്യൂട്ടർ സയൻസ്): ഐഐടി ബോംബെ ചെയർ പ്രഫസർ 

2020 ജനുവരി 7ന്  നൊബേൽ ജേതാവ് അമർത്യ സെൻ ബെംഗളൂരുവിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ പ്രസിഡന്റ് എസ്.ഡി. ഷിബുലാൽ അറിയിച്ചു.

English summary: Infosys award winners

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com