ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്വലവിജയം നേടി രണ്ടാഴ്ച കഴിഞ്ഞിട്ടും സർക്കാർ രൂപീകരിക്കാനാകാതെ ബിജെപി – ശിവസേന സഖ്യം. നിലവിലുള്ള സഭയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെ, 48 മണിക്കൂറിനകം സർക്കാർ രൂപീകരിക്കാനായില്ലെങ്കിൽ എന്തു സംഭവിക്കും എന്ന ചർച്ചയും ഉയർന്നു. 

മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്ന ആവശ്യത്തിൽ ശിവസേനയും വഴങ്ങില്ലെന്ന നിലപാടിൽ ബിജെപിയും ഉറച്ചുനിൽക്കുന്നതാണ് രൂക്ഷപ്രതിസന്ധിയിലേക്കു നയിച്ചത്. ചർച്ചയ്ക്കു തയാറെന്ന് പറഞ്ഞിരുന്നെങ്കിലും ഇരുപാർട്ടികളും ഇന്നലെ അതിനു മുതിർന്നില്ല. പ്രശ്നപരിഹാരത്തിനായി ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ടതുമില്ല. 

ഇന്നലെ സംഭവിച്ചത്

∙ ശിവസേന എംഎൽഎമാർ പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ വസതിയിൽ യോഗം ചേർന്നു. മുഖ്യമന്ത്രി പദം ഉൾപ്പെടെ അധികാരം തുല്യമായി പങ്കുവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാൻ തീരുമാനം. 

∙ ശിവസേന എംഎൽഎമാരെല്ലാം ഹോട്ടലിലേക്കു താമസം മാറ്റി. എംഎൽഎമാരെ ബിജെപി വശത്താക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം തുടരുന്നതിനിടെയാണിത്. എല്ലാവർക്കും മുംബൈയിൽ വീടില്ലാത്തതിനാലെന്നു വിശദീകരണം. 

∙ ബിജെപി നേതാക്കൾ ഗവർണർ ഭഗത്‌സിങ് കോഷിയാരിയെ കണ്ടെങ്കിലും സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചില്ല

∙ കൊങ്കൺ മേഖലയിലേക്കുള്ള യാത്ര റദ്ദാക്കി എൻസിപി അധ്യക്ഷൻ ശരദ് പവാർ മുംബൈയിൽ. 

∙ ഒത്തുതീർപ്പു മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി തള്ളി.

∙ എംഎൽഎമാരെ റാഞ്ചാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസും എൻസിപിയും. 

ഇന്ന് 

ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി, സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുകയോ അവരെ ഗവർണർ ക്ഷണിക്കുകയോ ചെയ്തേക്കാം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com