ADVERTISEMENT

ന്യൂഡൽഹി ∙ പതിറ്റാണ്ടുകൾ കാത്തിരുന്ന വിധി; ഇനിയൊട്ടും കാത്തിരിക്കാനാവില്ലെന്ന ആകാംക്ഷയായിരുന്നു രാവിലെ സുപ്രീം കോടതി പരിസരത്ത്. രാവിലെ ആറര മുതൽ ചാനലുകൾ തൽസമയ കവറേജ് തുടങ്ങി. സുരക്ഷാ ജീവനക്കാർ പോലും അടക്കം പറ‍ഞ്ഞതും ചോദിച്ചുകൊണ്ടിരുന്നതും വിധിയെക്കുറിച്ചു മാത്രം.

ഏഴിനു റജിസ്ട്രാർ എത്തിയതോടെ പ്രധാനകവാടം തുറന്നു. പിന്നാലെ മാധ്യമപ്രവർത്തകർക്കും കോടതിവളപ്പിൽ പ്രവേശനം അനുവദിച്ചു. സുപ്രീം കോടതിക്കു മുന്നിലെ പ്രധാന റോഡിലൂടെയുള്ള ഗതാഗതം പൊലീസ് പൂർണമായും തടഞ്ഞു. അകത്തേക്കു കടത്തിവിട്ടതു ജഡ്ജിമാരുടെയും കോടതി ജീവനക്കാരുടെയും മാധ്യമങ്ങളുടെയും വാഹനങ്ങൾ മാത്രം. വിധി പറയുന്ന ഒന്നാം നമ്പർ കോടതിമുറിക്കു പുറത്ത് ഒൻപതരയോടെ അഭിഭാഷകരും മാധ്യമപ്രവർത്തകരുടെയും തിരക്കായി.

കോടതിമുറി തുറക്കുന്നതിനിടെ പതിവില്ലാതെ ആർപ്പുവിളി. ആദ്യം അകത്തു കയറിയതു സോളിസിറ്റർ ജനറൽ തുഷാർ മേത്ത. വിധി വിവരങ്ങൾ പുറത്തുവരുമ്പോഴെല്ലാം കോടതി മുറ്റത്ത് അങ്ങിങ്ങായി ജയ്ശ്രീറാം, ഭാരത് മാതാ കീ ജയ് വിളികൾ. ചില അഭിഭാഷകരും മാധ്യമപ്രവർത്തകരും പോലും പങ്കുചേർന്നു. അഭിഭാഷകർ തന്നെ ഇവരെ വിലക്കുന്നതും കാണാമായിരുന്നു. വിധിക്കു പിന്നാലെ പുറത്തുവന്ന കക്ഷികളെയും അഭിഭാഷകരെയും പൊതിഞ്ഞു വിദേശ മാധ്യമപ്രവർത്തകരടക്കം സ്ഥലത്തുണ്ടായിരുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com