ADVERTISEMENT

1528: ബാബറി മസ്ജിദ് നിർമാണം.

1853: ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്താണു പള്ളി പണിതതെന്ന വാദവും സംഘർഷവും.

1859: ബ്രിട്ടിഷ് സർക്കാർ പള്ളിക്കു ചുറ്റുമതിൽ കെട്ടി. പള്ളിക്കകം മുസ്‌ലിംകൾക്കും മതിലിനു പുറത്തെ വളപ്പ് ഹിന്ദുക്കൾക്കും പ്രാർഥനയ്ക്കു നൽകി.

1885: ക്ഷേത്രം പണിയാൻ സ്ഥലം നൽകണമെന്ന രഘുബീർ ദാസ് എന്ന പുരോഹിതന്റെ ആവശ്യം ഫൈസാബാദ് ജില്ലാ കോടതി തള്ളി.

1949 : പള്ളിവളപ്പിൽ ശ്രീരാമ വിഗ്രഹം സ്ഥാപിക്കുന്നു.

1950: മലയാളിയായ ഫൈസാബാദ് ജില്ലാ മജിസ്ട്രേട്ട് കെ.കെ. നായർ ബാബറി മസ്ജിദ് വളപ്പ് ഏറ്റെടുത്ത് അയോധ്യ നഗരസഭയുടെ റിസീവർ ഭരണത്തിലാക്കി. ആ സ്ഥലം ആവശ്യപ്പെട്ട് ഗോപാൽ സിങ് വിശാരദും പിന്നീട് പരമഹംസ രാമചന്ദ്രദാസും കോടതിയിൽ.

1959: നിർമോഹി അഖാഡയും ഹർജി നൽകി.

1961: സ്ഥലം ആവശ്യപ്പെട്ട് യുപി സുന്നി സെൻട്രൽ വഖഫ് ബോർഡും കോടതിയിൽ.

1986 ഫെബ്രുവരി: സ്ഥലം ഹിന്ദുക്കൾക്ക് ആരാധനയ്ക്കു തുറന്നുകൊടുക്കാൻ കോടതി നിർദേശം. ബാബറി മസ്ജിദ് ആക്‌ഷൻ കമ്മിറ്റി രൂപീകരണം.

1989 ജൂൺ: രാമക്ഷേത്ര നിർമാണം ബിജെപി അജൻഡയിൽ.

1989 ഓഗസ്റ്റ് 14: മസ്ജിദിന്റെ തൽസ്ഥിതി നിലനിർത്തണമെന്ന് അലഹാബാദ് ഹൈക്കോടതി.

ഒക്ടോബർ 27: ക്ഷേത്രനിർമാണത്തിനുളള ശിലാപൂജ തടയണമെന്ന ആവശ്യം സുപ്രീം കോടതി തളളി.

നവംബർ 10: തർക്കമില്ലാത്ത സ്ഥലത്തു ശിലാപൂജ.

1990 സെപ്റ്റംബർ – ഒക്ടോബർ: രാമക്ഷേത്ര നിർമാണത്തിനു പിന്തുണ തേടി എൽ.കെ. അഡ്വാനിയുടെ രഥയാത്ര.

ഒക്ടോബർ 19: യുപി സർക്കാർ മസ്ജിദ് നിലനിൽക്കുന്നത് ഉൾപ്പെടെയുള്ള 2.77 ഏക്കർ സ്ഥലം ഏറ്റെടുത്തു.

1992 മാർച്ച്: മുൻപ് ഏറ്റെടുത്ത 42.09 ഏക്കർ ഭൂമി രാമക‌ഥാ പാർക്ക് നിർമിക്കാൻ യുപി സർക്കാർ രാമജന്മഭൂമി ന്യാസിനു വിട്ടുകൊടുത്തു.

ഡിസംബർ 6: കർസേവകർ ബാബറി മസ്ജിദ് തകർത്തു.

1993 ജനുവരി 7: അയോധ്യയിലെ തർക്കസ്ഥലമുൾപ്പെടെ 67.7 എക്കർ ഏറ്റെടുക്കാൻ കേന്ദ്ര ഓർഡിനൻസ്.

1994 ഒക്ടോബർ 24: ഭൂമി കേന്ദ്ര സർക്കാർ ഏറ്റെടുത്ത നടപടി സുപ്രീം കോടതി ശരിവച്ചു.

2003 മാർച്ച് 12: കോടതിനിർദേശപ്രകാരം തർക്കഭൂമി കുഴിച്ചു പരിശോധന ആരംഭിച്ചു.

മാർച്ച് 31: തർക്കരഹിത സ്ഥലത്തു മതപ്രവർത്തനങ്ങൾക്കുളള നിരോധനം നീക്കാൻ കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തളളി.

2010 സെപ്റ്റംബർ 30: തർക്കത്തിലുള്ള 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിക്കാൻ അലഹാബാദ് ഹൈക്കോടതി ലക്നൗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. താൽക്കാലിക ക്ഷേത്രമുള്ളതും വിഗ്രഹങ്ങൾ സ്‌ഥാപിച്ചിട്ടുള്ളതുമായ സ്‌ഥലം ഹിന്ദുക്കൾക്കും രാമ ഛബൂത്ര (പീഠം), സീത രസോയി (സീതയുടെ അടുക്കള) തുടങ്ങിയ സ്‌ഥാനങ്ങൾ നിർമോഹി അഖാഡയ്‌ക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം.

2011 മേയ് 9: ഹൈക്കോടതി വിധിക്കു സുപ്രീം കോടതി സ്റ്റേ.

2017 മാർച്ച് 21: വിഷയം കോടതിക്കു പുറത്തു പരിഹരിക്കാൻ ശ്രമിക്കണമെന്നു സുപ്രീം കോടതിയുടെ വാക്കാലുള്ള നിർദേശം.

2019 ജനുവരി 8: കേസ് കേൾക്കാൻ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു.

ജനുവരി 29: അയോധ്യയിൽ ഏറ്റെടുത്തതിൽ തർക്കത്തിലില്ലാത്ത 67.39 ഏക്കർ ഭൂമി, രാമജന്മഭൂമി ന്യാസ് ഉൾപ്പെടെയുള്ള ഉടമകൾക്കു തിരികെ നൽകാൻ അനുവദിക്കണമെന്ന് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിന്റെ അപേക്ഷ.

മാർച്ച് 8: മധ്യസ്ഥ ചർച്ചയ്ക്കു സുപ്രീം കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചു. ജസ്റ്റിസ് എഫ്.എം. ഇബ്രാഹിം ഖലീഫുല്ല അധ്യക്ഷനായ സമിതിയിൽ ശ്രീ ശ്രീ രവിശങ്കർ, അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരും അംഗങ്ങൾ.

ഏപ്രിൽ 9: തർക്കത്തിലില്ലാത്ത ഭൂമി, ഉടമകൾക്കു തിരികെ നൽകാൻ അനുവദിക്കണമെന്ന കേന്ദ്ര ആവശ്യം അംഗീകരിക്കരുതെന്ന് നിർമോഹി അഖാഡ.

ഓഗസ്റ്റ് 1: ചർച്ചകൾ പരാജയപ്പെട്ടെന്നു സുപ്രീം കോടതിക്കു മധ്യസ്ഥ സമിതിയുടെ റിപ്പോർട്ട്.

ഓഗസ്റ്റ് 2: ഭൂമിതർക്ക കേസിൽ ആറാം തീയതി മുതൽ തുടർച്ചയായി വാദം കേൾക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ തീരുമാനം.

ഒക്ടോബർ 16: നാൽപതു ദിവസത്തെ വാദം അവസാനിച്ചു.

2019 നവംബർ 9: അയോധ്യ ഭൂമിതർക്കക്കേസിൽ നിർണായക വിധി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com