ADVERTISEMENT

ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റുവിന്റെ തിരഞ്ഞെടുത്ത കൃതികളുടെ 100 വാല്യങ്ങളും പൂർത്തിയായി. നെഹ്റുവിന്റെ കത്തുകൾ, ലേഖനങ്ങൾ, പ്രസംഗങ്ങൾ തുടങ്ങി രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയെക്കുറിച്ചു ലഭ്യമായ എല്ലാ ചരിത്രരേഖകളും ഉൾപ്പെടുത്തി ജവാഹർലാൽ നെഹ്റു മെമ്മോറിയൽ ഫണ്ട് തയാറാക്കിയതാണ് ഈ ഗ്രന്ഥങ്ങൾ. ചരിത്രകാരൻ പ്രഫ. മാധവൻ കെ. പാലാട്ടാണ് എഡിറ്റർ.

14ന് നെഹ്റു സ്മാരക മ്യൂസിയത്തിൽ അദ്ദേഹം നടത്തുന്ന നെഹ്റു അനുസ്മരണ പ്രഭാഷണച്ചടങ്ങിൽ 100 വാല്യങ്ങളും പ്രകാശിപ്പിക്കുന്ന പ്രഖ്യാപനം നടത്തും. 2 സീരിസുകളിലായാണ് ഇവ. സർവേപ്പള്ളി ഗോപാലായിരുന്നു ആദ്യ സീരീസ് എഡിറ്റർ.

സ്വതന്ത്ര ഇന്ത്യയുടെ 17 വർഷം

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ 17 വർഷത്തിന്റെ ചരിത്രം കൂടിയാണ് ഈ ഗ്രന്ഥങ്ങളിലൂടെ വെളിപ്പെടുന്നതെന്നു പ്രഫ. മാധവൻ കെ. പാലാട്ട് പറഞ്ഞു. അറിയപ്പെടാത്ത ഒരു മുഖം നെഹ്റുവിനുണ്ടായിരുന്നില്ല. ചിന്തിച്ചതെല്ലാം എഴുത്തുകളിലൂടെയും പ്രസംഗങ്ങളിലൂടെയും കത്തുകളിലൂടെയും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

രാഷ്ട്രതന്ത്രജ്ഞൻ, സാഹിത്യ കുതുകി, കലാകാരൻ, തത്വചിന്തകൻ തുടങ്ങി നെഹ്റു വ്യാപരിച്ചിരുന്ന വിവിധ തലങ്ങളുടെ നേർച്ചിത്രങ്ങളാണ് ചരിത്രരേഖകളുടെ സമാഹരണത്തിലൂടെ ഒരുക്കിയിരിക്കുന്നത്. 8 വർഷം കൊണ്ടാണ് 100 വാല്യങ്ങൾ തയാറാക്കിയത്.

English Summary: Books by Jawaharlal Nehru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com