ADVERTISEMENT

ന്യൂഡൽഹി ∙ രക്ഷാനടപടികൾ ഫലം കാണാതെ വന്നതോടെ, ഒരു ലക്ഷം ടൺ സവാള ഇറക്കുമതിക്ക് കേന്ദ്രം. ഡൽഹിയിലടക്കം രാജ്യത്തു ചില സ്ഥലങ്ങളിൽ സവാള വില കിലോയ്ക്ക് 100 രൂപയിലേക്ക് അടുത്തതോടെയാണു ഭക്ഷ്യ മന്ത്രാലയത്തിന്റെ നടപടി. സർക്കാർ നിയന്ത്രണത്തിലുള്ള ട്രേഡിങ് കമ്പനിയായ എംഎംടിസിയാണു സവാള ഇറക്കുമതി ചെയ്യുക. സഹകരണ സ്ഥാപനമായ നാഫെഡ് വഴിയാകും വിതരണം. രണ്ടുഘട്ടമായി സവാള എത്തും. ആദ്യത്തേത് ഈ മാസം പകുതിയോടെയും രണ്ടാമത്തേത് ഡിസംബർ ആദ്യവും. 

യുഎഇ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് സവാള ഇറക്കുമതി നടത്തുമെന്നു കഴിഞ്ഞ ആഴ്ച കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാൻ വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ മഴയെത്തുടർന്നുണ്ടായ കനത്ത വിളനാശമാണു പ്രതിസന്ധി രൂക്ഷമാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com