sections
MORE

എസ്പിജിക്ക് നന്ദി: സോണിയ

Sonia Gandhi
സോണിയ ഗാന്ധി
SHARE

ന്യൂഡൽഹി ∙ തന്നെയും കുടുംബത്തെയും ഇത്രയും നാൾ സംരക്ഷിച്ച സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിനു (എസ്പിജി) നന്ദി അറിയിച്ച് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. കഴിഞ്ഞ 28 വർഷം, ഓരോ ദിവസവും പൂർണ ആത്മാർഥതയോടെയാണു സുരക്ഷാ സേനാംഗങ്ങൾ തങ്ങളെ കാത്തതെന്ന് എസ്പിജി മേധാവി അരുൺ കുമാർ സിൻഹയ്ക്കെഴുതിയ കത്തിൽ സോണിയ പറഞ്ഞു. തന്റെയും മക്കളുടെയും എസ്പിജി സുരക്ഷ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതിനു പിന്നാലെയാണ് സോണിയ കത്തെഴുതിയത്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയും എസ്പിജിക്കു നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA