ADVERTISEMENT

അയോധ്യയിലെ തർക്കഭൂമി മൂന്നായി വിഭജിക്കണമെന്ന അലഹാബാദ്  ഹൈക്കോടതി വിധിക്കെതിരെ 14 അപ്പീലുകളാണ് സുപ്രീം കോടതിയിലെത്തിയത്. പ്രധാന കക്ഷികൾ: നിർമോഹി അഖാഡ, ഹിന്ദു മഹാസഭ, രാം ലല്ല വിരാജ്മാൻ, സുന്നി വഖഫ് ബോർഡ്, ഷിയാ വഖഫ് ബോർഡ്, ‌മഹന്ത് സുരേഷ് ദാസ്, രാമജന്മഭൂമി പുനരുദ്ധാരണ സമിതി, ഗോപാൽ സിങ് വിശാരദ്, ജമിയത്തുൽ ഉലമ ഹിന്ദ്, അഖിലേന്ത്യ മുസ്‌ലിം വ്യക്‌തിനിയമ ബോർഡിലെ ചില അംഗങ്ങൾ.

ആദ്യ ബെഞ്ചിൽ 2 പേർ ഒഴിവായി 

അയോധ്യ ഭൂമിതർക്ക കേസ് കേൾക്കാനുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചത് 2019 ജനുവരി 8ന്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എൻ.വി. രമണ, യു.യു. ലളിത്, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് ആദ്യം രൂപീകരിച്ചതെങ്കിലും  ലളിത്, രമണ എന്നിവർ ഒഴിവായി. അശോക് ഭൂഷൺ, എസ്.അബ്ദുൽ നസീർ എന്നിവരെ ഉൾപ്പെടുത്തി. 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com