ADVERTISEMENT

ന്യൂഡൽഹി ∙ അയോധ്യ വിധിയുടെ ‌‌‌പശ്ചാത്തലത്തിൽ രാജ്യത്തെ അച്ചടി–ദൃശ്യ മാധ്യമങ്ങൾക്കു കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ മാർഗനിർദേശം. ചർച്ചകളിലോ ദൃശ്യങ്ങളിലോ വിഭാഗീയ, ദേശവിരുദ്ധ വികാരങ്ങൾ ഉണർത്തുന്നതൊന്നും ഉണ്ടാകരുതെന്നാണു ടിവി ചാനലുകൾക്കും കേബിൾ ടിവി ഓപ്പറേറ്റർമാർക്കുമുള്ള നിർദേശം.

1978ലെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ആക്ടിലെ മാർഗനിർദേശങ്ങൾ പാലിച്ചാണ് അച്ചടിമാധ്യമങ്ങൾ വിഷയം റിപ്പോർട്ട് ചെയ്യുന്നതെന്ന് ഉറപ്പാക്കാൻ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്കും നിർദേശം നൽകി.

കരുതലോടെ വാട്സാപ് ഗ്രൂപ്പുകൾ

ന്യൂഡൽഹി ∙ വിധിക്കു മുന്നോടിയായി പല വാട്സാപ് ഗ്രൂപ്പുകളിലും സന്ദേശം അയയ്ക്കാനുള്ള അനുമതി അഡ്മിനു മാത്രമാക്കി സ്വയം നിയന്ത്രണമേർപ്പെടുത്തി.

മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്ന സന്ദേശങ്ങൾ ഒഴിവാക്കണമെന്ന ആഹ്വാനങ്ങൾ വൈറലായി. ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വ്യക്തിപരമായ അഭിപ്രായം പങ്കുവച്ചവരും ജനങ്ങൾ ജാഗ്രത കാട്ടണമെന്ന് അഭ്യർഥിച്ചു. തികഞ്ഞ ജാഗ്രതയോടെ പെരുമാറിയ രാഷ്ട്രീയ നേതാക്കൾക്കു സമൂഹമാധ്യമങ്ങൾ അഭിനന്ദനം ചൊരിഞ്ഞു. 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com