sections
MORE

ആക്രി ഉൽപാദനം; സ്വയംപര്യാപ്തത നേടാൻ ഇന്ത്യ, നയമൊരുക്കി കേന്ദ്രം

Iron
Representative Image
SHARE

ന്യൂഡൽഹി ∙ ഉരുക്കിന്റെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്ക്രാപ് നയം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഉരുക്കു നിർമാണത്തിനാവശ്യമായ ഇരുമ്പടങ്ങിയ ആക്രിയുടെ ഉൽപാദനത്തിൽ ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിക്കാൻ ലക്ഷ്യമിട്ടാണ് നയം. ജൂലൈയിൽ ഇതിന്റെ കരട് പുറത്തിറക്കിയിരുന്നു. അടുത്ത വർഷം നടപ്പാക്കുന്ന പഴയ വാഹനങ്ങൾ പൊളിച്ചു വിൽക്കൽ നയവും ഇതിന്റെ ചുവടു പിടിച്ചാണ്. 

2030 ൽ ഇന്ത്യയുടെ ഉരുക്ക് ഉൽപാദനം പ്രതിവർഷം 30 കോടി ടൺ ആക്കാനുള്ള നയ(2017)ത്തിന്റെ ഭാഗമായാണ് ആക്രി പുനരുപയോഗത്തിനുള്ള നയവും നടപ്പാക്കുന്നത്. രാജ്യത്ത് ആക്രി പൊളിച്ചു പുനരുപയോഗ സജ്ജമാക്കുന്ന കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള ചട്ടങ്ങൾ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. രാജ്യാന്തര തലത്തിലെ ആവശ്യത്തിനനുസരിച്ച് കുറഞ്ഞ ചെലവിൽ ആക്രി ഉരുക്ക് നൽകാൻ ഇന്ത്യയ്ക്കു കഴിയുമെന്നാണ് വിലയിരുത്തൽ. 

ആക്രിയുടെ ശാസ്ത്രീയമായ ശേഖരണം, പൊളിക്കൽ, പുനരുപയോഗത്തിനു തയാറാക്കൽ എന്നിവയ്ക്കാണ് നയം തയാറാക്കിയതെന്ന് ഉരുക്ക് മന്ത്രാലയം അറിയിച്ചു. സ്റ്റീൽ ഉൽപാദനത്തിന്റെ മുഖ്യ അസംസ്കൃത വസ്തു ആക്രിയാണ്. രാജ്യത്ത് നിലവിൽ ആഭ്യന്തര ലഭ്യത 25 കോടി ടണ്ണാണ്. 70 ലക്ഷം ടൺ ആക്രിയുടെ കുറവുണ്ടെന്നാണ് കണക്കു കൂട്ടൽ. ഇത് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. 2017–18 ൽ 24,500 കോടി രൂപ ചെലവിലാണ് ആക്രി ഇറക്കുമതി ചെയ്തത്.

പുതിയ നയം നടപ്പാക്കുന്നതോടെ ഇക്കാര്യത്തിൽ 2030ൽ സ്വയം പര്യാപ്തത നേടുമെന്നാണ് കണക്കു കൂട്ടൽ. ഇതുവഴി ആയിരക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. മഹീന്ദ്ര ആക്സെലോ എന്ന പൊളിക്കൽ സ്ഥാപനം പ്രവർത്തനമാരംഭിച്ചിരുന്നു. മാരുതിയും ടൊയോട്ടയും ചേർന്ന് നോയിഡയിൽ പഴയ വാഹനങ്ങൾ പൊളിക്കുന്ന കേന്ദ്രമാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. 

English Summary: Indian Govt. Announced New Scrap Policy for Strengthening Iron Production

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA