ADVERTISEMENT

റ‍ാഞ്ച‍‍ി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളായ ജെഎംഎം– കോൺഗ്രസ്– ആർജെഡി സഖ്യം സീറ്റ് വിഭജനം പൂർത്തിയായി. ജെഎംഎം 43 സീറ്റിലും കോൺഗ്രസ് 31 സീറ്റിലും ആർജെഡി 7 സീറ്റിലും മത്സരിക്കും. ജെഎംഎം വർക്കിങ് പ്രസിഡന്റ് ഹേമന്ത് സോറനാണ് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി. 

81 സീറ്റുകളുള്ള ജാർഖണ്ഡിൽ അഞ്ചു ഘട്ടങ്ങളിലായി ഈ മാസം 30 മുതൽ ഡിസംബർ 20 വരെയാണു തിരഞ്ഞെടുപ്പ്. ഡിസംബർ 23ന് വോട്ടെണ്ണും. 

മഹാസഖ്യത്തിൽ വിള്ളൽ; മാഞ്ചി പിന്മാറി

പട്ന ∙ ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) നേതാവ് ജിതിൻ റാം മാഞ്ചി ബിഹാറിലെ മഹാസഖ്യത്തിൽ നിന്നു പിരിഞ്ഞു. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എച്ച്എഎം തനിച്ചു മത്സരിക്കും. ജാർഖണ്ഡ് തിരഞ്ഞെടുപ്പിലും എച്ച്എഎം തനിച്ചാകും മത്സരിക്കുക. 

മഹാസഖ്യം വിട്ടെങ്കിലും ബിജെപിയുടെ വർഗീയ രാഷ്ട്രീയവുമായി സഹകരിക്കില്ലെന്നു ബിഹാർ മുൻ മുഖ്യമന്ത്രിയായ മാഞ്ചി വെളിപ്പെടുത്തി. കോൺഗ്രസും ആർജെഡിയും തന്നെ വിശ്വാസത്തിലെടുക്കാത്തതിനാലാണ് സഖ്യം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com