ADVERTISEMENT

ന്യൂഡൽഹി∙ സത്യവും നീതിയും ജയിച്ചുവെന്നും അയോധ്യയിൽ രാമക്ഷേത്രം നിർ‌മിക്കുമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. രാജ്യത്തിന്റെ പൊതുവികാരത്തോടു യോജിക്കുന്ന കോടതി വിധി സ്വാഗതം ചെയ്യുന്നു. പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടം അതിന്റെ ശരിയായ പരിസമാപ്തിയിലെത്തിയിരിക്കുന്നു. വിധി വന്ന സാഹചര്യത്തിൽ ഭൂമിതർക്കം ഇനി മറക്കാം. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് എല്ലാവരും ഒന്നിച്ചു പ്രയത്നിക്കണം. മുസ്‍ലിംകൾ, ഹിന്ദുക്കൾ എന്ന വേർതിരിവ് വേണ്ട; എല്ലാവരും ഇന്ത്യക്കാരാണ്. 

മുസ്‍ലിംകൾക്ക് 5 ഏക്കർ ഭൂമി നൽകാനുള്ള കോടതി വിധിയെക്കുറിച്ച് പ്രതികരിക്കുന്നില്ല. വിധി ആരുടെയും വിജയമോ തോൽവിയോ അല്ല. സമൂഹത്തിൽ സമാധാനം നിലനിർത്താൻ വിവിധ വിഭാഗങ്ങൾ നടത്തിയ പരിശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

ഉത്തർപ്രദേശിലെ മഥുര, വാരാണസി എന്നിവിടങ്ങളിലെ ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ആർഎസ്എസ് ഏറ്റെടുക്കില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. 

അയോധ്യയിലെ രാമക്ഷേത്ര പ്രക്ഷോഭവുമായി ആർഎസ്എസിനു ചരിത്രപരമായ ബന്ധമുണ്ട്. അതേസമയം, സമരങ്ങൾ അഴിച്ചുവിടുന്ന സംഘടനയല്ല ആർഎസ്എസ് – ഭാഗവത് പറഞ്ഞു. 

English summary: RSS reaction on Ayodhya verdict

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com