ADVERTISEMENT

ന്യൂഡൽഹി ∙ അയോധ്യ കേസിലെ വിധിയെ തുടർന്ന് ഉത്തർപ്രദേശിലും മധ്യപ്രദേശിലുമായി 87 പേർ അറസ്റ്റിലായി. സമൂഹ മാധ്യമങ്ങളിലൂടെ സമുദായ സൗഹാർദം തകർക്കുന്ന പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് ഉത്തർപ്രദേശിൽ 77 പേരെ അറസ്റ്റ് ചെയ്തത്. 34 കേസെടുത്തു. അയോധ്യ കേസിൽ വിധി വന്നതിനുശേഷം ഫെയ്സ്ബുക്, ട്വിറ്റർ, യൂട്യൂബ് എന്നിവയിലെ 8275 പോസ്റ്റുകളുടെ പേരിലാണു നടപടി.

മധ്യപ്രദേശിൽ വാട്സാപ് അടക്കം സമൂഹ മാധ്യമങ്ങളിലൂടെ വിവാദപരാമർശം നടത്തിയതിനും പടക്കം പൊട്ടിച്ചതിനുമാണു 10 പേർ അറസ്റ്റിലായത്. പടക്കം പൊട്ടിച്ചതിന് ഗ്വാളിയർ ജയിൽ സൂപ്രണ്ട് മഹേഷ് അവധിനെ സസ്പെൻഡ് ചെയ്തു. 4 ജില്ലകളിൽ ഇന്റർനെറ്റ് സേവനം തടഞ്ഞു. 30 വരെ എല്ലാ റാലികളും വിലക്കി. രാജസ്ഥാനിൽ പലയിടത്തും ഇന്റർനെറ്റ് സേവനം നിർത്തിവച്ചു. രാജ്യത്ത് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

English summary: Ayodhya verdict arrests

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com