ADVERTISEMENT

മംഗളൂരു∙ ഭക്ഷണപ്പൊതികൾ നിറച്ച ബാഗും പുറത്തിട്ടു മേഘ്ന ദാസ് സ്കൂട്ടറിൽ പോകുമ്പോൾ റോഡിലെ കുഴികൾ ചതിച്ചത് ഒന്നും രണ്ടും തവണയല്ല. വാഹനം കുഴിയിൽ ചാടി റോഡിൽ വീണു മടുത്ത  യുവതി ഇപ്പോൾ മംഗളൂരു സിറ്റി കോർപറേഷൻ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി. 

ഫുഡ് ഡെലിവറി ഏജന്റായി ജോലിചെയ്യുന്ന യുവതി രാഷ്ട്രീയത്തിലിറങ്ങുന്നതു വെറുതെയല്ല. ജയിച്ചിട്ടുവേണം റോഡിലെ സകല കുഴികളും അടയ്ക്കുന്നതുൾപ്പെടെ ഫലപ്രദമായി ജനസേവനം നടത്താൻ. തികച്ചും അപ്രതീക്ഷിതമായി കോൺഗ്രസ് ടിക്കറ്റ് നൽകിയതോടെയാണു മേഘ്ന മന്നഗുഡ്ഡ വാ‍ർഡിലെ സ്ഥാനാർഥിയായത്. 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com