ADVERTISEMENT

മുംബൈ ∙ പങ്കജ മുണ്ടെ ബിജെപി വിടുമോ? ഭാവി രാഷ്ട്രീയ പരിപാടി ആലോചിക്കാൻ 12ന് അനുയായികളുടെ യോഗം വിളിക്കുമെന്നു പറഞ്ഞതിനു പിന്നാലെ, തന്റെ ട്വിറ്റർ വിലാസത്തിൽ നിന്ന് ബിജെപി എന്ന ഭാഗവും ഇന്നലെ നീക്കം ചെയ്തു. ബിജെപിയിൽ പ്രവർത്തിച്ചതിന്റെ ചരിത്രവും ഒഴിവാക്കി. അനുയായികളായ 12 എംഎൽഎമാരുമായി പങ്കജ ശിവസേനയിൽ ചേരുമെന്നാണ് അഭ്യൂഹം. എന്നാൽ, ഇക്കാര്യം ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ നിഷേധിച്ചു. 

അതിനിടെ, പങ്കജ മുണ്ടെ വിളിച്ച യോഗത്തിൽ പങ്കെടുക്കുമെന്ന് ഇത്തവണ നിയമസഭാ സീറ്റ് നിഷേധിക്കപ്പെട്ട മുൻ പ്രതിപക്ഷ നേതാവ് ഏക്നാഥ് ഖഡ്സെ പ്രഖ്യാപിച്ചു. പങ്കജയും തന്റെ മകൾ രോഹിണി ഖഡ്സെയും നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണം ബിജെപി നേതാക്കൾ തന്നെയാണെന്നും ഉത്തരവാദികളായവർക്കെതിരെ പാർട്ടി നടപടിയെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു. 

മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ മകളായ പങ്കജ, ഫഡ്നാവിസ് സർക്കാരിൽ മന്ത്രിയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ബന്ധുവായ എൻസിപി സ്ഥാനാർഥി ധനഞ്ജയ് മുണ്ടെയോടു പരാജയപ്പെട്ടു. 

അതേസമയം, നിയമസഭാ കൗൺസിൽ അംഗത്വം ലഭിക്കാനും കൗൺസിലിലെ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാനുമുള്ള സമ്മർദതന്ത്രമാണ് പങ്കജയുടേതെന്ന് സൂചനയുണ്ട്. അതല്ലെങ്കിൽ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയാണത്രെ ലക്ഷ്യം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com