ADVERTISEMENT

ഭോപാൽ ∙ പരീക്ഷയിൽ തോറ്റ അധ്യാപകരെ സ്കൂളിൽ നിന്നു പുറത്താക്കി. 26 പേരെ തരംതാഴ്ത്തി. കാര്യക്ഷമതാ പരീക്ഷയിൽ തോറ്റ 84 അധ്യാപകരിൽ 16 പേരെയാണ് മധ്യപ്രദേശ് സർക്കാർ നിർബന്ധിത റിട്ടയർമെന്റ് നൽകി പറഞ്ഞയച്ചത്.

ചട്ടപ്രകാരം 20 വർഷത്തെ സർവീസോ 50 വയസ്സോ ഉള്ളവർ ജോലിയിൽ തുടരാൻ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കാര്യക്ഷമതാ പരീക്ഷ പാസാകണം. രണ്ടു തവണ പരീക്ഷയെഴുതാൻ അവസരം കൊടുത്തിട്ടും പുസ്തകം നോക്കി ഉത്തരമെഴുതാൻ അനുവദിച്ചിട്ടും മിനിമം മാർക്കായ 33% നേടാൻ അവർക്കു കഴിഞ്ഞില്ല.

ആദ്യ പരീക്ഷയിൽ 1400 അധ്യാപകരാണ് തോറ്റത്. അവരെ 3 മാസത്തെ ട്രെയിനിങ്ങിന് വിട്ടു. രണ്ടാമത്തെ പരീക്ഷയിലും 84 പേർ കടമ്പ കടന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com