ADVERTISEMENT

ന്യൂഡൽഹി ∙ അയോധ്യ കേസിൽ കഴിഞ്ഞ മാസം 9നു സുപ്രീം കോടതി നൽകിയ വിധിക്കെതിരെ ജംഇയ്യത്തുൽ ഉലമാ ഹിന്ദ് പുനഃപരിശോധനാ ഹർജി നൽകി. തർക്കഭൂമി ഹിന്ദുക്കൾക്കു നൽകിയതു തെറ്റാണെന്നും വിധി സ്റ്റേ ചെയ്യണമെന്നും  സംഘടനയുടെ പ്രസിഡന്റ് സയ്യിദ് അഷ്ഹാദ് റഷീദി നൽകിയ ഹർജിയിൽ പറയുന്നു.  

ഹർജിയിലെ പ്രധാന വാദങ്ങൾ:

∙1934, 1949, 1992 വർഷങ്ങളിൽ ബാബറി മസ്ജിദിനു നേരെയുണ്ടായ അക്രമങ്ങൾ നിയമലംഘനമെന്നാണ് കോടതി വിലയിരുത്തിയത്. പൂർണ നീതി നടപ്പാകണമെങ്കിൽ, മസ്ജിദ് പുനർനിർമിക്കാൻ കേന്ദ്രത്തിലെയും ഉത്തർപ്രദേശിലെയും സർക്കാരുകളോടു നിർദേശിക്കണമായിരുന്നു. 

∙ കോടതി വിധികൾ സ്ഥിരമായി ലംഘിച്ച കക്ഷികൾക്ക് അനുകൂലമായ വിധിയാണ് നൽകിയത്. 1992 ഡിസംബറിനു മുൻപുള്ള തർക്കവിഷയത്തിലും കോടതി തീർപ്പുകൽപിച്ചു. ഇത്, മസ്ജിദ് തകർത്തശേഷം ആ സ്ഥലത്ത് ക്ഷേത്രം നിർമിക്കാൻ കോടതിതന്നെ നിർദേശിക്കുന്നതിനു തുല്യമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com