sections
MORE

കാറിൽ ലോറിയിടിച്ചു; യുഎസിൽ 2 ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു

SHARE

വാഷിങ്ടൻ ∙ യുഎസിലെ ടെനിസിയിൽ കാറിൽ പിക്ക്അപ് ട്രക്ക് ഇടിച്ച് 2 ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. ജൂഡി സ്റ്റാൻലി (23), വൈഭവ് ഗോപി ഷെട്ടി( 26) എന്നിവരാണ് 28 നു രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്. ടെനിസി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അഗ്രികൾചർ കോളജിൽ ഫുഡ് സയൻസ് വിദ്യാർഥികളായിരുന്നു ഇരുവരും.

തിരച്ചിൽ നോട്ടിസ് നൽകിയതിനെത്തുടർന്നു വാഹനയുടമ ഡേവിഡ് ടോറസ്( 26) പൊലീസിൽ കീഴടങ്ങി. ട്രാഫിക് സിഗ്നൽ മറികടന്നു അമിതവേഗത്തിൽ പാഞ്ഞ ട്രക്ക് കാറിൽ ഇടിച്ചുകയറുകയായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA