ADVERTISEMENT

ന്യൂഡൽഹി ∙ പട്ടിക വിഭാഗ സംവരണത്തിനു മേൽത്തട്ട് വ്യവസ്ഥ ബാധകമാക്കാനാവില്ലെന്നും വിഷയം 7 അംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടണമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. വിഷയം രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

പട്ടിക വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങളേറെയും മേൽത്തട്ടുകാർ നേടിയെടുക്കുന്ന സ്ഥിതിയാണുള്ളതെന്നും അതിനാൽ മേൽത്തട്ടു തത്വം പാലിക്കപ്പെടണമെന്നും 5 അംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ജർണയിൽ സിങ് കേസിലെ വിധിയിൽ പറഞ്ഞിരുന്നു. ഇതേ ആവശ്യമുന്നയിച്ച് ചില ഹർജികൾ നിലവിലുണ്ട്. ഈ പശ്ചാത്തലത്തിൽ, വിഷയം 7 അംഗ ബെഞ്ചിനു വിടണമെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലാണ് ആവശ്യപ്പെട്ടത്.

പട്ടിക വിഭാഗങ്ങൾക്കു സ്ഥാനക്കയറ്റത്തിൽ സംവരണം നടപ്പാക്കണമെങ്കിൽ പിന്നാക്കാവസ്ഥ വ്യക്തമാക്കുന്ന കണക്കെടുക്കണമെന്ന് 2006 ൽ നാഗരാജ് കേസിൽ നിർദേശിച്ച വ്യവസ്ഥ കഴിഞ്ഞ വർഷത്തെ വിധിയിലൂടെ റദ്ദാക്കിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com