ADVERTISEMENT

ഭോപാൽ∙ ബിജെപിയുടെ മുൻ സംസ്ഥാന മന്ത്രിയുടെയും മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെയും വിവാദ ചിത്രങ്ങൾ പ്രസിദ്ധീകരിച്ച ഇൻഡോറിലെ സായാഹ്ന പത്രം ‘സഞ്ജാ ലോക്സ്വാമി’ മധ്യപ്രദേശ് പൊലീസ് സീൽ ചെയ്തു.

ഇൻഡോറിലെ വ്യവസായി ജിതേന്ദ്ര സോണിയാണ് പത്രത്തിന്റെ ഉടമ. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റ്, പബ്, ഡാൻസ് ബാർ എന്നിവയിലും പൊലീസ് റെയ്ഡ് നടത്തി.

ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭയിലെ അംഗത്തിന്റെയും ഒരു പ്രിൻസിപ്പൽ സെക്രട്ടറിയുടെയും ചിത്രമാണെന്ന് വിശദീകരിച്ച് സ്ത്രീകളുമായി ബന്ധപ്പെടുന്ന ചിത്രം പത്രം നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു.

ഇതേ ചിത്രങ്ങൾ പിന്നീട് യുട്യൂബിൽ അപ്‌ലോഡ് ചെയ്തു. പത്രത്തിന് ഈ ചിത്രങ്ങൾ എവിടെ നിന്നു കിട്ടിയെന്ന് അറിയുന്നതിനാണ് റെയ്ഡ് നടത്തിയതെന്നാണ് വിശദീകരണം.

എന്നാൽ കമൽനാഥ് സർക്കാരുമായി ബന്ധപ്പെട്ടവരുടെ ചിത്രങ്ങളും വിഡിയോയിൽ ഉണ്ടെന്നും ഇത് ചോരുന്നത് തടയുകയാണ് റെയ്ഡിന്റെ ലക്ഷ്യമെന്ന് വിമർശകരും പറയുന്നു. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിനു ശേഷമാണ് പത്രത്തിന്റെ ഓഫിസും പ്രസും സീൽ ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com