ADVERTISEMENT

ന്യൂഡൽഹി ∙ വ്യക്തിവിവരങ്ങൾ കമ്പനികളും മറ്റും ദുരുപയോഗിച്ചാൽ തടവു ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന ഡേറ്റ സംരക്ഷണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബിൽ പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ അവതരിപ്പിക്കും. വ്യക്തികളുടെ സ്വകാര്യത സംരക്ഷിച്ചുള്ളതാവും ബില്ലെന്ന് ഐടി മന്ത്രി രവി ശങ്കർ പ്രസാദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഡേറ്റ സംരക്ഷണ ബിൽ സംബന്ധിച്ച് ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ അധ്യക്ഷനായ സമിതി കഴിഞ്ഞ വർഷം ജൂലൈയിൽ റിപ്പോർട്ട് നൽകിയിരുന്നു. അതിലെ പല നിർദേശങ്ങൾക്കെതിരെയും എതിർപ്പുയർന്നു. അതും പരിഗണിച്ച ശേഷമാണു പുതിയ ബിൽ തയാറാക്കിയത്

വ്യവസ്ഥകൾ 

 വ്യക്തികളുടെ വിവരങ്ങൾ കമ്പനികൾ ദുരുപയോഗം ചെയ്താൽ ഗുരുതരമെങ്കിൽ 15 കോടി രൂപ അല്ലെങ്കിൽ ആഗോള വാർഷിക വിറ്റുവരവിന്റെ 4% ആവും പിഴ. ലഘുവായ കുറ്റങ്ങൾക്ക് 5 കോടി അല്ലെങ്കിൽ വിറ്റുവരവിന്റെ 2%. പിഴ. (കൂടുതുലുള്ളത് ഈടാക്കും)

 വ്യവസ്ഥകൾക്കു വിരുദ്ധമായി വിവരങ്ങൾ പരസ്യപ്പെടുത്തിയാൽ കമ്പനിയിൽ േഡറ്റയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന് 3 വർഷം വരെ തടവ്.

 ഇന്റർനെറ്റ് കമ്പനികൾ സുപ്രധാന (ക്രിട്ടിക്കൽ) ഡേറ്റ ഇന്ത്യയിൽത്തന്നെ സൂക്ഷിക്കണം. ക്രിട്ടിക്കൽ ഡേറ്റ സർക്കാർ നിർവചിക്കും.

 ആരോഗ്യം, മതപരവും രാഷ്ട്രീയവുമായ താൽപര്യം, സാമ്പത്തിക കാര്യങ്ങൾ, ലൈംഗിക താൽപര്യങ്ങൾ, ബയോമെട്രിക് വിവരങ്ങൾ തുടങ്ങിയവ വിദേശത്തേക്കു കടത്തുന്നതിനും അവിടെ ഉപയോഗിക്കുന്നതിനും വ്യക്തിയുടെ സമ്മതം വാങ്ങണം.

 തിരിച്ചറയിപ്പെടണമോ വേണ്ടയോ എന്നു വ്യക്തികൾക്കു തീരുമാനിക്കാം. തിരിച്ചറിയപ്പെടാൻ താൽപര്യപ്പെടുന്ന ഉപയോക്താക്കളെ വേർതിരിക്കാൻ സമൂഹമാധ്യമ കമ്പനികൾ സംവിധാനമുണ്ടാക്കണം. 

  വ്യക്തികളെ തിരിച്ചറിയാൻ സാധിക്കുന്നതരം വിവരങ്ങൾ പഴ്സനൽ ഡേറ്റയുടെ നിർവചനത്തിൽ ഉൾപ്പെടും. 

 രാജ്യസുരക്ഷ, മെഡിക്കൽ എമർജൻസി, നിയമവിരുദ്ധ പ്രവർത്തനം കണ്ടെത്തൽ, അഴിമതി പുറത്തുകൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയവയ്ക്ക് വ്യക്തിയുടെ സമ്മതമില്ലാതെ തന്നെ ഡേറ്റ ഉപയോഗിക്കാനാവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com