ADVERTISEMENT

സ്റ്റോക്കോം ∙ മുണ്ടും കുർത്തയുമണിഞ്ഞ് അഭിജിത് ബാനർജി, സാരിയിൽ എസ്തേർ ദഫ്ലോ – സ്റ്റോക്കോമിലെ കൺസർട്ട് ഹാളിൽ ഭാരതീയ വേഷത്തിൽ നൊബേൽ സമ്മാനം ഏറ്റുവാങ്ങി എസ്തേറും ഭർത്താവ് അഭിജിത്തും ചരിത്രം കുറിച്ചു. അഭിജിത് – എസ്തേർ ദമ്പതികൾക്കൊപ്പം സാമ്പത്തിക നൊബേൽ പങ്കുവച്ച യുഎസ് പ്രഫസർ മൈക്കൽ ക്രമറും സ്വീഡനിലെ രാജാവ് കാൾ ഗുസ്താഫിൽ നിന്ന് പുരസ്കാരം സ്വീകരിച്ചു.a

ബംഗാളിൽ നിന്ന് മുൻപ് 2 പേർ (രവീന്ദ്രനാഥ് ടാഗോർ, അമർത്യ സെൻ) നൊബേൽ നേടിയിട്ടുണ്ടെങ്കിലും പരമ്പരാഗത ധോത്തിയും കുർത്തയുമണിഞ്ഞ് അതു സ്വീകരിച്ചത് മൂന്നാമൻ അഭിജിത് മാത്രം.

തങ്ങളുടെ ഗവേഷണവുമായി ബന്ധപ്പെട്ട 2 ഉപഹാരങ്ങൾ അഭിജിത്തും എസ്തേറും നൊബേൽ മ്യൂസിയത്തിനു സമ്മാനിച്ചു – ഘാനയിൽ നിന്നുള്ള ബാഗുകളും ഇന്ത്യയിൽ നിന്നുള്ള കുട്ടികളുടെ പുസ്തകങ്ങളും.

ഘാനയിലെ സ്ത്രീകൾ നിർമിച്ചതാണ് ബാഗുകളെങ്കിൽ പുസ്തകങ്ങൾ ഇന്ത്യയിലെ സന്നദ്ധസംഘടനയായ ‘പ്രഥം’ പ്രസിദ്ധീകരിച്ചതാണ്. സാമ്പത്തിക തത്വങ്ങളെ ദാരിദ്ര്യം തുടച്ചു നീക്കാൻ എങ്ങനെ പ്രയോഗ പാഠങ്ങളാക്കി മാറ്റാം എന്നു തെളിയിച്ചതിന് നൊബേൽ നേടിയ അഭിജിത് – എസ്തേർ – ക്രമർ കൂട്ടുകെട്ടിന്റെ പ്രധാന ഗവേഷണ മേഖലകളായിരുന്നു ഇന്ത്യയും ഘാനയും.

‘ഞങ്ങൾ ഒരു വലിയ മുന്നേറ്റത്തെയാണ് പ്രതിനിധീകരിക്കുന്നത്. യഥാർഥ ചോദ്യങ്ങൾക്കു മറുപടി കണ്ടെത്തുന്നതിലൂടെ ലോകത്തെ ദാരിദ്ര്യത്തിനു പരിഹാരം കാണാൻ കഴിയുമെന്നു വിശ്വസിക്കുന്ന ഒരു പ്രസ്ഥാനമാണത്. ഈ പുരസ്കാരം ഞങ്ങൾ നേടിയ കാര്യങ്ങൾക്കു മാത്രമുള്ള അംഗീകാരമല്ല, ഭാവിയിൽ എന്തു നേടാനാകുമെന്നതിനു കൂടിയുള്ളതാണ്’’ – പുരസ്കാരം സ്വീകരിച്ചുകൊണ്ട് എസ്തേർ ദഫ്ലോ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com