ADVERTISEMENT

ചെന്നൈ ∙ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നു വീണ 8 മാസം പ്രായമായ കുഞ്ഞ് പരുക്കുകളോടെ രക്ഷപ്പെട്ടു. താഴെ നിർത്തിയിട്ടിരുന്ന ബൈക്കിന്റെ സീറ്റിലേക്കു കാൽ കുത്തിയ നിലയിലാണു വീണത്. സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ വീട്ടുകാരെ വിവരമറിയിച്ച് ഉടൻ ആശുപത്രിയിലെത്തിച്ചു. കാലിലെ എല്ലുകൾ പൊട്ടിയിട്ടുണ്ട്. 

തിരക്കേറിയ മിന്റ് സ്ട്രീറ്റിലെ അപ്പാർട്മെന്റിൽ താമസിക്കുന്ന വിശാഖപട്ടണം സ്വദേശികളായ മയ്പാൽ-നീലം ദമ്പതികളുടെ മകൾ ജിനിഷയാണു അദ്ഭുതകരമായി രക്ഷപ്പെട്ടത്. സംഭവ സമയത്ത് അമ്മ നീലം മാത്രമാണു വീട്ടിലുണ്ടായിരുന്നത്. അവർ അടുക്കളയിൽ പാചകത്തിലായിരുന്നു. ബാൽക്കണിയിലേക്കു ഇഴഞ്ഞുപോയ കുഞ്ഞ്, ഗ്രില്ലിന്റെ ചെറിയ വിടവിലൂടെ താഴേക്കു വീഴുകയായിരുന്നു. 50 അടി ഉയരത്തിൽ നിന്നായിരുന്നു വീഴ്ച.

ബൈക്കിന്റെ സീറ്റിലേക്കു വീണ കുഞ്ഞിനെ സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ വാരിയെടുത്തു. 20 മിനിറ്റ് അന്വേഷിച്ച ശേഷമാണു വീട്ടുകാരെ കണ്ടെത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com