ADVERTISEMENT

വാരാണസി ∙ ബനാറസ് ഹിന്ദു സർവകലാശാലയിൽ (ബിഎച്ച്‌യു) സംസ്കൃത വിഭാഗത്തിൽ ഭാരതധർമം പഠിപ്പിക്കാൻ നിയമിതനായതിനെ തുടർന്ന് പ്രതിഷേധം നേരിടേണ്ടിവന്ന അധ്യാപകൻ ഫിറോസ് ഖാനെ ആ വിഭാഗത്തിൽ നിന്നു മാറ്റി. അദ്ദേഹത്തിന് ആർട്സിൽ സംസ്കൃതം അസിസ്റ്റന്റ് പ്രഫസറായി പുനർനിയമനം നൽകി.

സംസ്കൃതത്തിൽ പിഎച്ച്ഡിയുള്ള ഫിറോസ് ഖാൻ നവംബർ 5 നാണ് വാഴ്സിറ്റിയിൽ ചേർന്നത്. എന്നാൽ എബിവിപി, ഹിന്ദു മഹാസഭ തുടങ്ങിയ സംഘടനകളിൽപെട്ട ഏതാനും വിദ്യാർഥികൾ പ്രതിഷേധവുമായിറങ്ങി.

ഇതിനെ എതിർത്ത്, മറ്റു വിദ്യാർഥികളും രംഗത്തു വന്നതോടെ സംഘർഷം രൂക്ഷമാവുകയും 15 ദിവസം ക്ലാസ് മുടങ്ങുകയും ചെയ്തു. ഫിറോസ് ഖാനെ പിന്തുണച്ച് സർവകലാശാല തന്നെ രംഗത്തെത്തിയെങ്കിലും ഒരുവിഭാഗം നിസ്സഹകരണം തുടർന്നു. ഫിറോസ് ഖാനെ പിന്തുണച്ചതിന്റെ പേരിൽ തിങ്കളാഴ്ചയും ഒരു അധ്യാപകനു നേരെ കല്ലേറുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com