ADVERTISEMENT

ന്യൂഡൽഹി ∙ ഭരണഘടനാ മൂല്യങ്ങളിൽ സ്ഥാപിതമായ ഇന്ത്യയ്ക്കിത് കറുത്ത ദിനമെന്നു കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയതിനു പിന്നാലെയാണു കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു സോണിയ രംഗത്തുവന്നത്. ‘സങ്കുചിത മനസ്സുള്ളവരും വർഗീയ ശക്തികളും രാജ്യത്തിന്റെ ബഹുസ്വരതയ്ക്കു മേൽ നേടിയ വിജയമാണിത്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന ബിൽ രാജ്യത്തെ ഭിന്നിപ്പിക്കും. ജാതി, മത, ഭാഷാ, വർണ വ്യത്യാസങ്ങളില്ലാതെ എല്ലാവർക്കും സ്വതന്ത്രമായി ജീവിക്കാൻ അവകാശമുള്ള രാജ്യം എന്ന ഇന്ത്യയുടെ ആശയത്തെ ഇതു തകർക്കും. ഭരണഘടന നമുക്ക് ഉറപ്പു നൽകിയ തുല്യതയും മതനിരപേക്ഷതയും ബിൽ ഇല്ലാതാക്കും. 

പിഴവുകളും ക്രമക്കേടുകളും നിറഞ്ഞ ബിൽ രാജ്യത്തിന്റെ ആത്മാവിനെതിരാണ്. ഭരണകൂടത്തിന്റെ പീഡനം നേരിട്ടവർക്കു രാജ്യ, മത വ്യത്യാസമില്ലാതെ അഭയം നൽകിയ ചരിത്രമാണ് ഇന്ത്യയുടേതെന്നും സോണിയ ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com