ADVERTISEMENT

ന്യൂഡൽഹി ∙ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ തയാറായി മീററ്റ് ജയിലിലെ ആരാച്ചാർ പവൻ ജല്ലാദ്. ഇന്ദിരാഗാന്ധി വധക്കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയ കല്ലു ജല്ലാദിന്റെ ചെറുമകനാണു പവൻ. ശിക്ഷ നടപ്പാക്കാൻ 2 ആരാച്ചാർമാരെ തിഹാർ ജയിലിലേക്ക് അയയ്ക്കുമെന്നു യുപി എഡിജിപി(ജയിൽ) ആനന്ദ് കുമാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിലൊരാൾ പവൻ ജല്ലാദായിരിക്കുമെന്നാണു സൂചനയെങ്കിലും അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണു മീററ്റ് ജയിൽ അധികൃതരുടെ വിശദീകരണം. 

കൊടുംകുറ്റവാളികളായ രംഗ, ബില്ല എന്നിവരുടെ വധശിക്ഷ നടപ്പാക്കിയതും കല്ലു ജല്ലാദാണ്. 5 വധശിക്ഷകളിൽ മുത്തച്ഛനൊപ്പം താൻ സഹായിയായിരുന്നെന്നും പവൻ അവകാശപ്പെടുന്നു. പവന്റെ പിതാവ് ബബ്ബുവും ആരാച്ചാരായിരുന്നു. നിർഭയ കേസിലെ 4 പ്രതികൾ ഉൾപ്പെടെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 12 പേർ ഇപ്പോൾ തിഹാർ ജയിലിലുണ്ട്. എന്നാൽ തിഹാർ ജയിലിൽ ഔദ്യോഗിക ആരാച്ചാരില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com