ADVERTISEMENT

ബേലൂർ (ബംഗാൾ) ∙വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ആത്മീയ ഗുരുവിന്റെ സ്മരണകൾ നിറഞ്ഞ ബേലൂർ മഠം സന്ദർശിച്ചു. ഇന്നലെ രാത്രി കൊൽക്കത്തയിൽ നിന്നു ബോട്ടിൽ രാമകൃഷ്ണ മിഷൻ ആസ്ഥാനമായ ബേലൂർ മഠത്തിൽ എത്തിയ മോദി ഇപ്പോഴത്തെ അധ്യക്ഷൻ സ്വാമി സ്മരണാനന്ദയുമായി സംഭാഷണം നടത്തി. തുടർന്ന് മഠത്തിൽ തങ്ങി.

യൗവനത്തിൽ തന്നെ വിവേകാനനന്ദന്റെ പ്രഭാഷണങ്ങളിൽ ആകൃഷ്ടനായ മോദി 1966 ൽ ഗുജറാത്തിലെ രാജ്കോട്ടിലുള്ള രാമകൃഷ്ണ മിഷൻ ആശ്രമത്തിലെത്തി സന്യാസിയാകാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആശ്രമത്തിന്റെ തലവനായിരുന്ന സ്വാമി ആത്മസ്ഥാനാനന്ദ, മോദിയെ നിരു‍ത്സാഹപ്പെടുത്തുകയും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയാണ് നിയോഗമമെന്ന് ഉപദേശിക്കുകയും ചെയ്തു.

പിൽക്കാലത്ത് രാമകൃഷ്ണ മിഷൻ അധ്യക്ഷനായ സ്വാമി ആത്മസ്ഥാനാനന്ദനെ സന്ദർശിക്കാൻ മോദി പലതവണ ബേലൂരിൽ എത്തുകയും ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2013 ൽ മഠം സന്ദർശിച്ച് ഗുരുവിന്റെ അനുഗ്രഹം വാങ്ങിയിരുന്നു. 2015 ൽ പ്രധാനമന്ത്രിയായ ശേഷം കൊൽക്കത്തയിലെത്തിയ മോദി, രോഗബാധിതനായി ആശുപത്രിയിലായിരുന്ന സ്വാമിയുടെ ആരോഗ്യനില ആരാഞ്ഞു. 2017 ൽ ഗുരുനാഥന്റെ വേർപാടിനെ ‘വ്യക്തിപരമായ നഷ്ട’മായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മുൻപ് ഇന്ദിരാഗാന്ധിയും മറ്റും ബേലൂർ മഠം സന്ദർശിച്ചിട്ടുണ്ടെങ്കിലും ഒരു പ്രധാനമന്ത്രി ആദ്യമായാണു മഠത്തിൽ തങ്ങുന്നത്.

രാജ്ഭവനിൽ തങ്ങാനിരുന്ന മോദി, 150 ാം വിവേകാനന്ദ ജയന്തി പ്രമാണിച്ച് മഠത്തിൽ തങ്ങാൻ അവസാന നിമിഷം തീരുമാനിക്കുകയായിരുന്നു. 150 ാം വിവേകാനന്ദ ജയന്തി പ്രമാണിച്ച് ബേലൂർ മഠത്തിൽ ഇന്നു വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

English Summary: Prime Minister Narendra Modi in Beloor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com