ADVERTISEMENT

ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ(ജെഎൻയു) മുഖംമൂടി ആക്രമണവുമായി ബന്ധപ്പെട്ടു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പെടെ 3 വിദ്യാർഥികളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.

സംഭവത്തിൽ ബന്ധമുണ്ടെന്നു കാട്ടി കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ട 9 പേരിലെ വാസ്കർ വിജയ്, പങ്കജ് മിശ്ര എന്നിവരെയും ചോദ്യം ചെയ്തു.

ഇതേസമയം വിദ്യാർഥികളും അധ്യാപകരും ബഹിഷ്കരണം തുടർന്നതോടെ സർവകലാശാലയിൽ പുതിയ സെമസ്റ്റർ ക്ലാസുകൾ ഇന്നലെ ആരംഭിച്ചില്ല.

ഈ മാസം അഞ്ചിനുണ്ടായ അക്രമം, റജിസ്ട്രേഷൻ ബഹിഷ്കരണം തുടങ്ങിയവയെക്കുറിച്ചു മുൻകൂട്ടി തയാറാക്കിയ ചോദ്യങ്ങളുമായെത്തിയ സംഘം ഐഷി ഘോഷിനെ 45 മിനിറ്റ് ചോദ്യം ചെയ്തു.

അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും നിഷ്പക്ഷവും നീതിപൂർവമായ അന്വേഷണം വേണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും ഐഷി പ്രതികരിച്ചു.

ക്രൈംബ്രാഞ്ച് പുറത്തുവിട്ട 9 പേരിലെ ബാക്കിയുള്ളവരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.

അക്രമം നടത്തിയെന്നു ദേശീയ ടിവി ചാനലിന്റെ രഹസ്യക്യാമറയ്ക്കു മുന്നിൽ വെളിപ്പെടുത്തിയ എബിവിപി പ്രവർത്തകരായ അക്ഷത് അശ്വതി, രോഹിത് ഷാ എന്നിവരോടും ഹാജരാകാൻ നിർദേശിച്ചു.

അക്രമിസംഘത്തിലുണ്ടായിരുന്ന മുഖംമൂടിയണിഞ്ഞ പെൺകുട്ടി ഡൽഹി സർവകലാശാല ദൗലത്ത് റാം കോളജിലെ കോമൾ ശർമയാണെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി. ഇവർക്കും നോട്ടിസ് നൽകിയിട്ടുണ്ട്.

ഇതിനിടെ സർവകലാശാല വൈസ് ചാൻസലറുമായുള്ള നിസ്സഹകരണം തുടരുകയാണ് അധ്യാപക– വിദ്യാർഥി യൂണിയനുകൾ.

ടൈംടേബിൾ ക്രമീകരിക്കാൻ വിസി വിവിധ സെന്ററുകൾക്കു നിർദേശം നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. പ്രശ്നങ്ങൾക്കു പരിഹാരം കാണാതെ ക്ലാസിൽ കയറേണ്ടെന്ന തീരുമാനത്തിലാണു വിദ്യാർഥികൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com