ADVERTISEMENT

ന്യൂഡൽഹി ∙ ക്യാംപസിൽ അതിക്രമിച്ചു കയറി വിദ്യാർഥികളെ കയ്യേറ്റം ചെയ്ത ഡൽഹി പൊലീസിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാനുള്ള നീക്കവുമായി ജാമിയ മില്ലിയ സർവകലാശാല.

ഇതിനുള്ള സാധ്യത പരിശോധിക്കുമെന്നു വൈസ് ചാൻസലർ നജ്മ അക്തർ വിദ്യാർഥികളെ അറിയിച്ചു. 

പൊലീസ് അതിക്രമത്തിൽ നടപടിയാവശ്യപ്പെട്ടു തന്നെ തടഞ്ഞു വച്ച വിദ്യാർഥികളുമായി നടത്തിയ ചർച്ചയിലാണ് നജ്മ ഇക്കാര്യം വ്യക്തമാക്കിയത്.

ഡിസംബർ 15നു ക്യാംപസിനുള്ളിൽ അതിക്രമിച്ചു കയറി വിദ്യാർഥികളെ ക്രൂരമായി മർദിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഇന്നു കമ്മിഷൻ സംഘം വീണ്ടും ക്യാംപസിലെത്തുമെന്നും വൈസ് ചാൻസലർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com