ADVERTISEMENT

ബെംഗളൂരു ∙ യേശുക്രിസ്തുവിന്റെ 114 അടി ഉയരമുള്ള ഒറ്റക്കൽ പ്രതിമ കർണാടകയിൽ രാമനഗരയിലെ കനക്പുരയിൽ‍ സ്ഥാപിക്കാനുള്ള കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ എംഎൽഎയുടെ നീക്കത്തിനെതിരെ ഹിന്ദു അനുകൂല സംഘടനകളുടെ വൻറാലി.

ആർഎസ്എസ്, വിശ്വഹിന്ദു പരിഷത്(വിഎച്ച്പി), ഹിന്ദു ജാഗരണ വേദികെ(എച്ച്ജെവി) എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ റാലിയിൽ ആയിരങ്ങൾ അണിനിരന്നു.

കപാലിബെട്ടയെന്നും മുനേശ്വര ബെട്ടയെന്നും അറിയപ്പെടുന്ന മലയിൽ പ്രതിമ സ്ഥാപിച്ച് യേശുബെട്ട ആക്കാനാണ് നീക്കമെന്നു പ്രതിഷേധത്തിൽ പങ്കെടുത്തവർ‍ ആരോപിച്ചു. 

 അതേസമയം പ്രതിമ നിർമിക്കാനുള്ള തീരുമാനം ഗ്രാമത്തിലെ ക്രൈസ്തവ വിശ്വാസികളുടെതാണെന്നും സ്ഥലം എംഎൽഎ എന്ന നിലയിൽ സഹായിക്കേണ്ടത് കടമയാണെന്നും ശിവകുമാർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com