ADVERTISEMENT

ന്യൂഡൽഹി ∙പരിശീലനം നേടിയ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർമാരെ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ (പോക്സോ) കേസുകളിൽ നിയമിക്കാൻ എല്ലാ സംസ്ഥാനസർക്കാരുകൾക്കും സുപ്രീംകോടതി നിർദേശം നൽകി. നിയമത്തിൽ മാത്രമല്ല, കുട്ടികളുടെ മനഃശാസ്ത്രം, കുട്ടികളുടെ പെരുമാറ്റം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളിലും പരിശീലനം സിദ്ധിച്ചവരാകണം ഈ പബ്ലിക് പ്രോസിക്യൂട്ടർമാരെന്ന് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് നിർദേശിച്ചു.

കുട്ടികളുടെ മനസ്സു വിഷമിപ്പിക്കാതെ സത്യം പുറത്തുകൊണ്ടുവരാൻ കഴിയുന്നവരാകണം ഇവരെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

English Summary: SC Directs States To Appoint Exclusive Public Prosecutors In POCSO Courts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com