ADVERTISEMENT

ശ്രീനഗർ ∙ ജമ്മു കശ്മീരിൽ മൂന്നിടങ്ങളിൽ മഞ്ഞുമലയിടിഞ്ഞ് 4 സൈനികർ ഉൾപ്പെടെ 9 പേർ മരിച്ചു. നിയന്ത്രണരേഖയിൽ മാച്ചിൽ സെക്ടറിലെ കരസേനാ പോസ്റ്റിൽ ഇന്നലെ രാവിലെയുണ്ടായ ദുരന്തത്തിലാണ് 3 സൈനികർ കൊല്ലപ്പെട്ടത്. ഒരാളെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി.

നിയന്ത്രണ രേഖയിൽത്തന്നെ നൗഗാം ജില്ലയിൽ തിങ്കളാഴ്ചയുണ്ടായ മഞ്ഞിടിച്ചിലിൽ ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. ഇവിടെ 6 പേരെ രക്ഷപ്പെടുത്തി. ഗന്തർബാൽ ജില്ലയിലെ ഗഗാഞ്ചിർ മേഖലയിൽ തിങ്കളാഴ്ച രാത്രിയുണ്ടായ സമാന അപകടത്തിൽ 5 ഗ്രാമീണരാണു കൊല്ലപ്പെട്ടത്. ഇവിടെ 4 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു.

ഇതേസമയം, പാക്ക് അധിനിവേശ കശ്മീരിൽ ഒട്ടേറെ സ്ഥലങ്ങളിൽ തിങ്കളാഴ്ച മഞ്ഞിടിഞ്ഞ് 57 പേർ കൊല്ലപ്പെട്ടു. 

ഗുൽമാർഗിൽ കഴിഞ്ഞ 7 ന് മഞ്ഞിൽ തെന്നിവീണ് പാക്കിസ്ഥാൻ അതിർത്തി കടന്ന ഇന്ത്യൻ സൈനികൻ രാജേന്ദ്രസിങ് നേഗിയെ ഇനിയും തിരിച്ചയച്ചിട്ടില്ല.

English Summary: 9 killed in Kashmir avalanches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com