പ്രക്ഷോഭങ്ങൾക്കു വീര്യം കൂട്ടാൻ ദ്രുതസമിതിയിൽ പ്രിയങ്കയും

priyanka-gandhi
SHARE

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾക്കു വീര്യം കൂട്ടാൻ പ്രിയങ്ക ഗാന്ധിയെ ഉൾപ്പെടുത്തി ഉന്നതതല സമിതിക്കു കോൺഗ്രസ് രൂപം നൽകി. ക്വിക് റെസ്പോൺസ് കമ്മിറ്റി (ദ്രുത പ്രതികരണ സമിതി) എന്നു പേരിട്ടിരിക്കുന്ന സമിതി, കേന്ദ്ര വിരുദ്ധ പ്രക്ഷോഭങ്ങളുടെ അണിയറയിൽ പ്രവർത്തിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരന്തരം കടന്നാക്രമിക്കുന്ന പ്രിയങ്കയുടെ സേവനം ദേശീയ തലത്തിൽ പാർട്ടിക്കാവശ്യമാണെന്നു വിലയിരുത്തിയാണു നടപടി.

കെ.സി. വേണുഗോപാൽ, ജ്യോതിരാദിത്യ സിന്ധ്യ, ശക്തിസിങ് ഗോഹിൽ, രാജീവ് സതവ്, രൺദീപ് സിങ് സുർജേവാല, ദീപേന്ദർ ഹൂഡ, ജിതിൻ പ്രസാദ എന്നിവരാണു മറ്റംഗങ്ങൾ.

പൗരത്വ നിയമം, സാമ്പത്തിക പ്രതിസന്ധി എന്നിവയടക്കമുള്ള വിഷയങ്ങളിൽ സർക്കാരിനെതിരെ ഏതു തരത്തിലുള്ള പ്രതിഷേധങ്ങൾ വേണമെന്നു സമിതി തീരുമാനിക്കും.

സംസ്ഥാന ഘടകങ്ങളെ കോർത്തിണക്കി പ്രതിഷേധങ്ങൾക്കു രാജ്യവ്യാപക സ്വഭാവം നൽകുകയാണു ദൗത്യം. വിവിധ വിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാന ഘടകങ്ങൾ വ്യത്യസ്ത നിലപാടെടുക്കുന്നതു തടയും.

നേതാജി സുഭാഷ് ചന്ദ്ര‌ബോസിന്റെ ജന്മവാർഷികം (ഈ മാസം 23), റിപ്പബ്ലിക് ദിനം (26), മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ വാർഷികം (30) എന്നീ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഭരണഘടനയുടെ ആമുഖം പാർട്ടി പ്രവർത്തകർ വായിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA