ADVERTISEMENT

ന്യൂഡൽഹി ∙ മഹാത്മാ ഗാന്ധിക്ക് ഏറ്റവും പ്രിയപ്പെട്ട ക്രിസ്തീയ ഗാനങ്ങളിലൊന്ന് ഇത്തവണത്തെ ബീറ്റിങ് റിട്രീറ്റിൽ നിന്ന് ഒഴിവാക്കുന്നു.

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു സമാപനം കുറിച്ച് 29നു വിജയ് ചൗക്കിൽ നടക്കുന്ന ബീറ്റിങ് റിട്രീറ്റിൽ ‘അബൈഡ് വിത്ത് മീ’ എന്ന ഗാനമുണ്ടാകില്ലെന്നു പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

കര, വ്യോമ, നാവിക സേനകൾ അണിനിരക്കുന്ന ചടങ്ങിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദാണു മുഖ്യാതിഥി.
1950 മുതൽ ചടങ്ങിൽ ഉൾപ്പെടുത്തിയിരുന്ന ഗാനമാണ് ഒഴിവാക്കുന്നത്.

പാശ്ചാത്യ ഈണങ്ങൾക്കു പകരം കൂടുതൽ ഇന്ത്യൻ ഗാനങ്ങൾ ആലപിക്കുന്നതിനു വേണ്ടിയാണു നടപടിയെന്നു സേനാ വൃത്തങ്ങൾ പറയുന്നു. വന്ദേമാതരം അടക്കമുള്ള 35 ഈണങ്ങൾ ഇക്കുറി അവതരിപ്പിക്കും.

സ്കോട്ടിഷ് കവി ഹെൻറി ഫ്രാൻസിസ് ലൈറ്റ് 19ാം നൂറ്റാണ്ടിൽ രചിച്ച്, ബ്രിട്ടിഷ് സംഗീതജ്ഞൻ വില്യം ഹെൻറി മോങ്ക് ഈണമിട്ട ഗാനമാണ് ‘അബൈഡ് വിത്ത് മീ’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com