ADVERTISEMENT

ന്യൂഡൽഹി ∙ കഴിഞ്ഞ സാമ്പത്തിക വർഷം രാഷ്ട്രീയ കക്ഷികളിൽ ഏറ്റവും കൂടുതൽ പണമെത്തിയതു ബിജെപിയുടെ അക്കൗണ്ടിൽ– 2410.08 കോടി രൂപ.

ഇതിൽ 1005.33 കോടി തിരഞ്ഞെടുപ്പിനും മറ്റും ചെലവാക്കി. പാർട്ടികൾ സമർപ്പിച്ച കണക്കുകൾ പ്രകാരം അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തയാറാക്കിയ റിപ്പോർട്ടിലാണു വിവരം.

ബിജെപിക്കും കോൺഗ്രസിനും ഏറ്റവും വലിയ വരുമാനം സംഭാവനകളാണ്. ബിജെപിക്ക് ആകെ വരുമാനത്തിലെ 2354.02 കോടിയും കോൺഗ്രസിന് 555.55 കോടിയും സംഭാവനയാണ്.

ഇതിൽ ബിജെപിക്ക് 1450.89 കോടിയും കോൺഗ്രസിന് 383.26 കോടി രൂപയും ഇലക്ടറൽ ബോണ്ടിലൂടെയാണു കിട്ടിയത്.

65.16% - രാജ്യത്തെ 6 ദേശീയ പാർട്ടികളുടെ ആകെ വരുമാനത്തിന്റെ 65.16 ശതമാനവും ബിജെപിക്ക്.
1382.74 കോടി – ബിജെപിയുടെ വരുമാനത്തിൽ 2017–18 നെ അപേക്ഷിച്ചുള്ള വർധന. മുൻവർഷം 1027.34 കോടി രൂപ.

∙ കോൺഗ്രസിനും നേട്ടം
വരുമാനം: 918.03 കോടി രൂപ.
(2017–18 – 199.15 കോടി)
ചെലവ്: 469.92 കോടി

∙ സിപിഎമ്മിനു നഷ്ടം
വരുമാനം: 100.96 കോടി (2017–18 – 104. 84 കോടി)
ചെലവ്: 76.15 കോടി

∙ സിപിഐ
വരുമാനം: 7.15 കോടി
ചെലവ്: 5.79 കോടി

∙ തൃണമൂൽ
വരുമാനം: 192.65 കോടി.
ചെലവ് 11.50 കോടി

∙ ബിഎസ്പി
വരുമാനം: 69.79 കോടി
ചെലവ്: 48.88 കോടി

∙ എൻസിപി
വരവുചെലവു കണക്ക് ബോധിപ്പിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com