ADVERTISEMENT

ന്യൂയോർക്ക് ∙ പൗരത്വ നിയമത്തെക്കുറിച്ച് ആശങ്ക പങ്കിട്ട മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുടെ വാക്കുകളെച്ചൊല്ലി വിവാദം.
ഇന്ത്യയിൽ സംഭവിക്കുന്നത് ദുഃഖകരമാണെന്നു ന്യൂയോർക്കിൽ കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റിന്റെ പരിപാടിയി‍ലാണ് നാദെല്ല പറഞ്ഞത്. ഹൈദരാബാദിൽ ജനിച്ചു വളർന്നു യുഎസിലേക്കു കുടിയേറിയ നാദെല്ല തന്റെ അനുഭവം സൂചിപ്പിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു: ‘‘ബംഗ്ലദേശിൽ നിന്നെത്തിയ അഭയാർഥിക്ക് ഇന്ത്യയിൽ സ്റ്റാർട്ട് അപ് തുടങ്ങി മുന്നേറാനോ ഇന്ത്യയിലെ ഒരു ബഹുരാഷ്ട്ര കമ്പനിയുടെ തലപ്പത്തെത്താനോ കഴിയണമെന്നതാണ് എന്റെ സ്വപ്നം.’’

പിന്നീട് നാദെല്ല തന്റെ നിലപാട് വിശദീകരിച്ചുകൊണ്ടു പുറത്തിറക്കിയ പ്രസ്താവനയിൽ ഇങ്ങനെയാണ് പറഞ്ഞത്: ‘‘ഓരോ രാജ്യവും അതിർത്തികൾ നിർണയിക്കുകയും രാഷ്ട്ര സുരക്ഷ ഉറപ്പാക്കുകയും അതിനനുസൃതമായി കുടിയേറ്റ നയം രൂപീകരിക്കുകയും ചെയ്യും. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളും അവരുടെ ഭരണാധികാരികളും സംവാദത്തിലേർപ്പെടുകയും നയം തീരുമാനിക്കുകയും ചെയ്യും.’’

നാദെല്ലയുടെ പ്രസ്താവനയിൽ പറയുന്ന കാര്യങ്ങൾ തന്നെയാണു കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന വ്യാഖ്യാനവുമായി ബിജെപി രംഗത്തെത്തി. ‘അതിർത്തികൾ സംരക്ഷിക്കണമെന്നും കുടിയേറ്റ നയം രൂപീകരിക്കണമെന്നുമാണ് നാദെല്ല പറയുന്നത്. അതു തന്നെയാണ് സർക്കാർ ചെയ്യുന്നതും – ബിജെപി വക്താവ് സംമ്പിത് പത്ര വ്യക്തമാക്കി.

നാദെല്ലയെ പരിഹസിച്ചുകൊണ്ട് ബിജെപി വക്താവ് മീനാക്ഷി ലേഖി എംപി ‘അക്ഷരാഭ്യാസമുള്ളവർക്ക് വിദ്യാഭ്യാസം നൽകേണ്ടത് എത്ര ആവശ്യമാണ്’ എന്നു ട്വീറ്റ് ചെയ്തു.

English Summary: Satya Nadella's remarks on the CAA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com