ADVERTISEMENT

ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) അക്രമത്തിൽ തന്നെ കുറ്റക്കാരിയാക്കാൻ ശ്രമം നടക്കുന്നതായി ആരോപിച്ചു ഡൽഹി സർവകലാശാല വിദ്യാർഥിനി കോമൾ ശർമ ദേശീയ വനിതാ കമ്മിഷനെ സമീപിച്ചു.

വിഡിയോ ദൃശ്യങ്ങളിലുള്ളതു താനാണെന്നാരോപിച്ചു ദേശീയ ചാനലിൽ വാർത്ത നൽകിയതിനെതിരെയാണ് പരാതി. ദൃശ്യങ്ങളിലുള്ളതു താനല്ലെന്നും അങ്ങനെ വരുത്തിത്തീർക്കാൻ ശ്രമം നടക്കുകയാണെന്നും കോമൾ പരാതിയിൽ ചൂണ്ടിക്കാട്ടി. 

അക്രമ ദൃശ്യത്തിൽ ഉൾപ്പെട്ട പെൺകുട്ടി കോമൾ ശർമയാണെന്നു നേരത്തെ പൊലീസ് വ്യക്തമാക്കിയിരിരുന്നു. ഇതിനു പിന്നാലെ കോമൾ തങ്ങളുടെ പ്രവർത്തകയാണെന്നു സമ്മതിച്ച് എബിവിപി നേതൃത്വവും രംഗത്തെത്തി.

ചെക്‌ ഷർട്ട് ധരിച്ചു,നീലത്തുണികൊണ്ടു മുഖംമറച്ച് വടിയുമായി ജെഎൻയു ഹോസ്റ്റലിൽ അക്രമം നടത്തുന്ന കോമളിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തെത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com