ADVERTISEMENT

ബെംഗളൂരു ∙ പുരോഗമന സാഹിത്യകാരൻ പ്രഫ. എം.എം കൽബുർഗി വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും വെടിവച്ചു കൊന്ന 2 പേർ ഒളിവിലാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സുപ്രീംകോടതിയെ അറിയിച്ചു. വിചാരണ സെഷൻസ് കോടതിയിൽ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി. കേസിന്റെ അന്വേഷണ പുരോഗതി ഇനി വിലയിരുത്തേണ്ടതില്ലെന്നു ജസ്റ്റിസുമാരായ ആർ.എഫ്. നരിമാനും എസ്.നരേന്ദ്ര ഭട്ടും ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചു.

2015 ഓഗസ്റ്റ് 30ന് ധാർവാഡ് കല്യാൺ നഗറിലെ വസതിയിലാണ് കൽബുർഗി അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. പുരോഗമനവാദികളായ ഗോവിന്ദ് പൻസാരെ, നരേന്ദ്ര ധാഭോൽകർ, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകത്തിനു പിന്നിലും കൽബുർഗി വധക്കേസ് പ്രതികളാണെന്നു കണ്ടെത്തിയിരുന്നു. തുടർന്നാണു കേസ് ഗൗരി ലങ്കേഷ് വധം അന്വേഷിച്ച പ്രത്യേക സംഘത്തിനു കൈമാറിയത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com