ADVERTISEMENT

ന്യൂഡൽഹി ∙ നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി (എൻഎംഎംഎൽ) ഭരണസമിതി അധ്യക്ഷനായി പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയെ കേന്ദ്രസർക്കാർ നിയമിച്ചു.

കോൺഗ്രസിലെ മല്ലികാർജുൻ ഖർഗെ, ജയ്റാം രമേഷ്, കരൺ സിങ് എന്നിവരെ ഒഴിവാക്കി കഴിഞ്ഞ നവംബറിൽ എൻഎംഎംഎൽ സൊസൈറ്റി സർക്കാർ പുനഃസംഘടിപ്പിച്ചിരുന്നു. പകരം മാധ്യമപ്രവർത്തകൻ രജത് ശർമ, പരസ്യരംഗത്തെ പ്രസൂൺ ജോഷി എന്നിവരെയാണ് ഉൾപ്പെടുത്തിയത്. പ്രസാർ ഭാരതി ബോർഡ് അധ്യക്ഷൻ സൂര്യപ്രകാശാണ് ഉപാധ്യക്ഷൻ.

എൻഎംഎംഎൽ സൊസൈറ്റി അധ്യക്ഷ പദവി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഉപാധ്യക്ഷനാണ്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, രമേഷ് പൊക്രിയാൽ, പ്രകാശ് ജാവഡേക്കർ, വി. മുരളീധരൻ, ഐസിസിആർ ചെയർമാൻ വിനയ് സഹസ്രബുദ്ധെ, എക്സ്പെൻഡിച്ചർ, കൾചർ, ഹൗസിങ്, അർബൻ അഫയേഴ്സ് സെക്രട്ടറിമാർ, യുജിസി ചെയർമാൻ, നെഹ്റു മെമ്മോറിയൽ ഫണ്ട് പ്രതിനിധി രാഘവേന്ദ്ര സിങ് എന്നിവർ അംഗങ്ങളായിരിക്കും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com