ADVERTISEMENT

ന്യൂഡൽഹി ∙ എയർ ഇന്ത്യ വിറ്റാലും ഒരു ബോയിങ് 747 വിമാനം അതിൽ പെടില്ല. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർ രാജ്യാന്തര യാത്രയ്ക്ക് ഉപയോഗിക്കുന്ന ഈ വിമാനം എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ അലയൻസ് എയറിന് കൈമാറും. 2024 ഡിസംബറിൽ ഇത് വിറ്റേക്കും.

അത്യാധുനിക സുരക്ഷാസംവിധാനങ്ങളോടു കൂടി 2 ബോയിങ് 777 വിമാനങ്ങൾ വിവിഐപി ആവശ്യത്തിനായി പകരം വാങ്ങിയിട്ടുണ്ട്. ഇതിൽ സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിന്റെ നിർദേശപ്രകാരം ക്രമീകരണങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. ആദ്യ വിമാനം ജൂണിൽ തയാറാകും. രണ്ടാമത്തേത് അടുത്ത വർഷവും. .
അലയൻസ് എയറിനു കൈമാറുന്ന ഒരു 747 വിമാനം ഒഴികെ ഈ ഇനത്തിൽ പെട്ട 3 വിമാനങ്ങൾ എയർ ഇന്ത്യയുടെ കൈവശമുണ്ട്. എയർ ഇന്ത്യയുടെ വിൽപന നടപടികൾ അന്തിമഘട്ടത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com